യുഎസ് വിസ അപേക്ഷകരുടെ ശ്രദ്ദയ്ക്ക്; സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ശക്തമായ പരിശോധനകൾ നടത്താൻ തീരുമാനിച്ച്  ഉദ്യോഗസ്ഥർ!  വിദ്യാർഥി വിസകളിൽ ശക്തമായ പരിശോധനകൾ നടത്താനാണ് യുഎസ് സ്റ്റേറ്റ് ഗവണ്മെന്റ് ഓരോ എംബസികൾക്കും നിർദേശം നൽകിയിരിക്കുന്നത്. പരിശോധനകളുടെ ഭാഗമായി വിദ്യാർഥികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉദ്യോഗസ്‌ത്രർ പരിശോധിക്കാനും തുടങ്ങിയിട്ടുണ്ട്.യുഎസിലേക്കുള്ള വിദ്യാർഥി വിസ അപേക്ഷകളിലെ ആശങ്കകൾ വിട്ടുമാറുന്നില്ല.221ജി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് വിദ്യാർഥി അവളുടെ മുഴുവൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കുകയും അധികാരികൾക്ക് കൈമാറാൻ ഉള്ള മാർഗങ്ങൾ സ്വീകരിക്കുകയൂം ചെയ്തു. 221 ജി നോട്ടീസ് ഉദ്യോഗസ്ഥർ അപേക്ഷകർക്ക് നൽകുന്നത് അധിക വിവരങ്ങളോ അഡ്മിനിസ്ട്രേറ്റീവ് പ്രോസസ്സിങോ ആവശ്യമായി വരുമ്പോഴാണ്.





ഇത് സാധാരണയായി വിസ പൂർണമായും നിരസിക്കുന്നില്ലങ്കിലും, പലപ്പോഴും വിസ നടപടികൾ വൈകിപ്പിക്കും " എന്നെ ഏറെ വേദനിപ്പിച്ച ഒരു ദിവസമായിരുന്നു ഇന്ന്. ഞാൻ വിസ ഇന്റർവ്യൂവിനു പോകുകയും ഇന്റർവ്യൂ ഓഫീസർമാർ എന്റെ റെഡിറ്റ് അകൗണ്ട് കണ്ടുപിടിക്കുകയും, അതെ കുറിച്ച് എന്നോട് ചോദിക്കുകയും ചെയ്തു. എന്നാൽ എന്റെ അക്കൗണ്ട് പബ്ലിക് അല്ലായിരുന്നു കൂടാതെ എന്റെ ശരിക്കുമുള്ള പേരും ഞാൻ അതിൽ നൽകിയിട്ടില്ല. പക്ഷെ അധികാരികൾ എഐ ഉപയോഗിച്ച് എന്റെ മുഴുവൻ അക്കൗണ്ടുകൾ അവർ കണ്ടുപിടിച്ചു. എന്നോട് മുഴുവൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളും നൽകണം എന്നും അവർ പറഞ്ഞു." എന്ന് വിദ്യാർഥി സോഷ്യൽ മീഡിയയിൽ കുറിച്ചു. വിദ്യാർഥി ഡിഎസ്-160 ഫോമിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത അക്കൗണ്ട് അധികൃതർ കണ്ടുപിടിച്ചു. എന്നാൽ അക്കൗണ്ട് പബ്ലിക് അല്ലെന്നും ഉപയോഗിക്കാറില്ലന്ന് വിദ്യാർഥി പറഞ്ഞു.





എന്നാൽ വിസ ഇന്റർവ്യൂ സമയത്ത് വിദ്യാർഥിയുടെ അക്കൗണ്ട് പൊതു ജനങ്ങൾക്ക് ലഭ്യമായിരുന്നു എന്നും അവർ കണ്ടെത്തി. തുടർന്ന് അധികൃതർ അവളുടെ മുഴുവൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉദ്യോഗസ്ഥർക്ക് മുന്നിൽ നൽകണം എന്ന നോട്ടീസ് അയച്ചു. ഇന്ത്യൻ വിദ്യാർഥി വിസയ്ക്കായി അപേക്ഷ സമർപ്പിച്ചപ്പോൾ അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നൽകിയിരുന്നു. എന്നാൽ അധികൃതർ അവർക്ക് തിരികെ 221 ജി നോട്ടീസ് നൽകി. അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സംബന്ധമായ ആശങ്കകൾക്ക് നിലനിൽക്കുന്നത് കൊണ്ടാണ് അവൾക്ക് വിസ നഷ്ടമായത് എന്ന് അധികാരികൾ പറഞ്ഞു. 




എന്നാൽ വിദ്യാർഥികൾക്ക് ആശങ്ക ഉണ്ടാക്കുന്ന വാർത്തയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള എംബസികളിൽ നിന്നും വരുന്നത്. ജൂലൈ 10 ന് ന്യൂഡൽഹിയിയിലെ എംബസിയിൽ നടന്ന ഒരു വിസ ഇന്റർവ്യൂവിൽ ഒരു ഇന്ത്യൻ വിദ്യാർഥിക്ക് അത്തരത്തിൽ ഭയപ്പെടുത്തുന്ന അനുഭവം ഉണ്ടായി എന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വിസ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന സമയത്ത് കോൺസുലാർ ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തും എന്നുള്ളതിനെ കുറിച്ച് പറയാൻ പറ്റില്ല. അതുകൊണ്ടുതന്നെ പലയിടത്ത് നിന്നും ആശങ്കകൾ ഉയർന്നു വരുന്നുണ്ട്.

Find out more: