ചലച്ചിത്ര താരം മധുവിനെക്കുറിച്ച്  വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതു സംബന്ധിച്ച് മധുവിന്റെ മകള്‍ ഉമ നായര്‍ പരാതി നല്‍കിയിരുന്നു.
മധു അന്തരിച്ചു എന്ന മട്ടിലുള്ള പ്രചാരണമാണുണ്ടായത്. പരാതി അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോടു ആവശ്യപ്പെടുകയും ചയ്തു. 

Find out more: