മരണമില്ലാത്ത മലയാളത്തിൻറെ സ്വന്തം കെപിഎസി ലളിതക്ക്; 'മകൾ' ആദ്യ ടീസർ പുറത്ത്! സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന മകൾ സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ ലളിത ചേച്ചിക്ക് പങ്കുചേരാൻ കഴിയാതിരുന്നത് വലിയ സങ്കമാണെന്നും ഏപ്രിൽ അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.  സത്യൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ടീസർ പങ്കുവെച്ചിരിക്കുന്നത്. ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികൾക്കു മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെൻറിൻറേയും, ശ്രീനിവാസൻറേയും സജീവ സാന്നിദ്ധ്യവും.






    പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോൾ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു. 'മകൾ' ഒരുങ്ങിക്കഴിഞ്ഞു. ഏപ്രിൽ അവസാനത്തോടെ അവൾ നിങ്ങൾക്കു മുന്നിലെത്തും. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും. "സത്യാ... ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം." ചേച്ചി വന്നില്ല. ചേച്ചിക്ക് വരാൻ സാധിച്ചില്ല. 'മകളു'ടെ ഈ ആദ്യ ടീസർ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിൻറെ സ്വന്തം കെ.പി.എ.സി. ലളിതക്ക് സമർപ്പിക്കുന്നു, സത്യൻ അന്തിക്കാട് കുറിച്ചിരിക്കുകയാണ്.  ലളിതച്ചേച്ചിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല എന്നതാണ് ബാക്കി നിൽക്കുന്ന സങ്കടം.  ഞാൻ പ്രകാശനിലൂടെയെത്തി ശ്രദ്ധേയയായ ദേവിക സഞ്ജയ് ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലുണ്ട്. 






  ഏതാനും ആഴ്ചകൾക്കുള്ളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് പുതിയ പോസ്റ്റർ പങ്കുവെച്ച് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. മീര ജാസ്മിൻ നായികയായി അഞ്ച് വർ‍ഷങ്ങൾക്ക് ശേഷം മടങ്ങിയെത്തുന്ന സത്യൻ അന്തിക്കാട് ചിത്രം റിലീസിനായി ഒരുങ്ങുന്നു. മകൾ എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിൽ ജയറാം ആണ് നായകൻ. നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, 'വടക്കുനോക്കിയന്ത്ര'ത്തിൻറെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല;






  മന:പൂർവ്വമാണ്. എൻറെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് 'മകൾ' രൂപപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തും. അതിനുമുൻപ് ആദ്യത്തെ പോസ്റ്റർ ഇവിടെ അവതരിപ്പിക്കുന്നു. 'ഒരു ഇന്ത്യൻ പ്രണയകഥ'യും, 'കുടുംബപുരാണ'വും, 'കളിക്കള'വുമൊക്കെ നിർമ്മിച്ച 'സെൻട്രൽ പ്രൊഡക്ഷൻസാണ്' സിനിമയുടെ നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിൻറേതാണ് രചന.

 

Find out more: