പ്രളയത്തിനിടെയുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവരുടെ ഉറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലമ്പൂരിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും മണ്ണിടിച്ചിലില്‍ കാണാതായ ആളുകളുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കാനാണ് സർക്കാരിന്റെ തീരുമാനം. ദുരന്തത്തില്‍പ്പെട്ട് കാണാതായശേഷം പിന്നീട് മൃതദേഹം കണ്ടെത്തിയ ആളുകളുടെ ബന്ധുക്കള്‍ക്ക് നല്‍കിയ അതേ സഹായങ്ങള്‍ തന്നെ ഇനിയും കണ്ടത്താന്‍ സാധിക്കാത്തവരുടെ ബന്ധുക്കള്‍ക്കും നല്‍കാനാണ് തീരുമാനം. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് വന്നിരിക്കുന്നത്.
click and follow Indiaherald WhatsApp channel