കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാട്; സിപിഎം! ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് തീരുമാനിച്ച് സിപിഎം. നിലവിലെ രാഷ്ട്രീയ നിലപാട് സിപിഎം തുടരും. കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതു കക്ഷികൾ ഒന്നിച്ചു മത്സരിക്കും. ഇവിടങ്ങളിൽ പ്രാദേശിക കക്ഷികളുമായി സഖ്യം ചേരും. ബിജെപിയെ ഫലപ്രദമായി നേരിടുന്നത് പ്രാദേശിക പാർട്ടികളാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം നേരത്തെ തീരുമാനമെടത്തിരുന്നു.




   ബംഗാൾ മാതൃകയിലുള്ള സഖ്യത്തിന്റെ പേരിൽ സിപിഎമ്മിൽ ഭിന്നത നിലനിന്നിരുന്നു. പ്രാദേശിക പാർട്ടികളുമായി സഹകരിച്ചാൽ മതിയെന്ന വാദമാണ് കേരള ഘടകം ഉയർത്തിയത്. കോൺഗ്രസിന് ബിജെപിയെ ചെറുക്കാൻ കഴിയില്ലെന്ന നിരീക്ഷണമാണ് കേരള ഘടകം മുന്നോട്ടുവെച്ചത്. പ്രാദേശിക പാർട്ടികൾ നേതൃത്യം നൽകുന്ന സഖ്യത്തിൽ കോൺഗ്രസ് പങ്കാളിയാണെങ്കിൽ ആ സഖ്യത്തിൽ ചേരുന്നതിന് വിലക്കില്ല. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാം. അതേസമയം രാജ്യത്ത് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനും ദുഖങ്ങൾക്കും വേദനകൾക്കും കാരണം ഹിന്ദുത്വവാദികളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ അമേഠിയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.





ഇന്ന് ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലാണ് പോരാട്ടം. ഹിന്ദുക്കൾ സത്യാഗ്രഹത്തിലാണ് വിശ്വസിക്കുന്നതെങ്കിൽ ഹിന്ദുത്വവാദികൾ രാഷ്ട്രീയ അത്യാഗ്രഹത്തിലാണ് വിശ്വസിക്കുന്നത്." "നമ്മുടെ രാജ്യത്ത് വിലക്കയറ്റം, വേദന, സങ്കടം എന്നിവ ഉണ്ടെങ്കിൽ അത് ഹിന്ദുത്വവാദികളുടെ സൃഷ്ടിയാണ്." രാഹുൽ പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കൊപ്പം ആറ് കിലോമീറ്റർ കാൽനട ജാഥയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ. "ഇതൊരു കുടുംബ ബന്ധം പോലെ ആയതിനാലാണ് ഞാൻ ഇവിടെ എത്തിയത്. വളരെ പഴക്കമുള്ള ഈ ബന്ധം ഒരിക്കലും തകർക്കാൻ കഴിയില്ല." രാഹുൽ പറഞ്ഞു.




 "ഹിന്ദു എന്നതിന്റെ അർത്ഥം ഞാൻ പറയാം- സത്യത്തിന്റെ പാത പിന്തുടരുന്നവരാണ്, ഭയംകൊണ്ട് തളരാത്തവർ, ഭയത്തെ അക്രമമാക്കി മാറ്റാത്തവരാണ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് മഹാത്മാഗാന്ധി." രാഹുൽ പറഞ്ഞു. "2004-ൽ ഞാൻ ഇവിടെ എത്തിയപ്പോൾ നിങ്ങൾ എന്നെ കണ്ടു, നിങ്ങൾ എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചു, നിങ്ങളെന്നെ രാഷ്ട്രീയം പഠിപ്പിച്ചു. നിങ്ങൾ എനിക്ക് വഴി കാട്ടി തന്നു." പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ നദിയിൽ മുങ്ങി കുളിച്ചു, എന്നാൽ തൊഴിലില്ലായ്മയെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ലെന്ന് രാഹുൽ തുറന്നടിച്ചു. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി അമേഠിയിൽ എത്തുന്നത്.
 
 

Find out more: