ലോക്ക് ഡൗൺ സമയത്ത് മഞ്ഞുമലകൾ തെളിഞ്ഞു വരുന്നത് കാണാം. അതാണ് ഇപ്പോൾ ലോക്ക് ടൗണിന്റെ ഏറെ പ്രത്യേകതയായിരിക്കുന്നത്. എന്നാൽ ഇപ്പോൾ വൈറലാകുന്ന ചിത്രം എന്താണെന്ന് വെച്ചാൽ ശുദ്ധമായ വായു കാരണം ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് കാണാവുന്ന പർവതശിഖരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ്.
ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്‌എസ്) ഉദ്യോഗസ്ഥൻ പർവീൻ കസ്വാനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത് മനുഷ്യർ വീടുകൾക്കുള്ളിൽ താമസിക്കുമ്പോൾ, വന്യജീവികൾ തെരുവുകൾ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു. ഒടുവിൽ വന്ന വാർത്ത തെളിഞ്ഞ ഗംഗാനദിയിൽ ഡോൾഫിനുകളെത്തിയതായിരുന്നു.
ചിത്രത്തിൽ മഞ്ഞു മലകൾ വ്യക്തമായി കാണുന്നുണ്ട്. ആളുകൾ അത്ഭുതം കൊണ്ട് വാപൊളിക്കുകയാണ്. ഇത്രയും കാലം ഇത്തരത്തിലുള്ള സുന്ദര കാഴ്ചകളെ മനുഷ്യർ തന്നെയാണ് ഇല്ലാതാക്കിയതെന്നും ഇത് കാണാൻ സാധിച്ചത് ഭാഗ്യമാണെന്നുമാണ് ട്വീപ്പുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ആളുകളുടെ ജീവിതം വീടുകളിൽ തന്നെയാണ്.
പല രാജ്യങ്ങളും ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ആളുകൾ പുറത്തിറങ്ങാതായി. ഇതോടെ പരിസ്ഥിതി മലിനീകരണവും ഗണ്യമായി കുറയുകയുണ്ടായി. ഇതിന്റെ നേർ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതായത് സഹാറൻപൂരിൽ നിന്ന് മഞ്ഞുമലകൾ കാണുമ്പോൾ. 150-200 കിലോമീറ്റർ അകലെയുള്ള ഈ കൊടുമുടികൾ കാണുന്നത് വളരെ അപൂർവമാണെന്ന് അവർ പറയുന്നു.
നേരത്തെ കാണാതായതിനെ ആളുകൾ ഇപ്പോൾ വിലമതിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പി സി അശുതോഷ് മിശ്ര ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എന്നാൽ സഹാറൻപൂരിൽ നിന്ന് മഞ്ഞുമലകൾ കാണുമ്പോൾ. 150-200 കിലോമീറ്റർ അകലെയുള്ള ഈ കൊടുമുടികൾ കാണുന്നത് വളരെ അപൂർവമാണെന്ന് അവർ പറയുന്നു. നേരത്തെ കാണാതായതിനെ ആളുകൾ ഇപ്പോൾ വിലമതിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
പി സി അശുതോഷ് മിശ്ര. ഒപ്പം നമ്മുടെ പൂർവ്വികർക്ക് എങ്ങനെ ബുദ്ധിയുണ്ടാക്കാൻ കഴിഞ്ഞു എന്നതിനെക്കുറിച്ചുള്ള മികച്ച ആശയം ഇത് നൽകുന്നു എന്നും മറ്റൊരു ക്യാപ്ഷനോടുകൂടി പറയുന്നുണ്ട്.
click and follow Indiaherald WhatsApp channel