കലാമണ്ഡലം ഗോപിയാശാന് ആശംസകളർപ്പിച്ചു നടൻ മോഹൻലാൽ! ഗോപിയാശാനും മോഹൻലാലും അടുത്ത സുഹൃത്തുക്കളുമാണ്. കലാമണ്ഡലം ഗോപിയും മോഹൻലാലും തമ്മിലുള്ള അപൂർവ സുഹൃദ് ബന്ധം നേരത്തേ അറിയാവുന്നതാണ്. ഗോപിയാശാന്റെ പിറന്നാളിന് നേരിട്ടെത്തി ആശംസ നേരണമെന്ന് നേരത്തേ ഉറപ്പിച്ചിരുന്നതായും എന്നാൽ നിലവിലെ അവസ്ഥയിൽ അതിനു സാധിക്കാതെ വന്നതും താരം വ്യക്തമാക്കിയിരുന്നു. കലാമണ്ഡലം ഗോപിയാശാൻ ഇന്ന് എൺപത്തിനാലാം പിറന്നാളാഘോഷിക്കുകയാണ്. ‘വാനപ്രസ്ഥ’ത്തിന്റെ ചിത്രീകരണസമയത്താണ് ഇരുവരും കൂടുതൽ അടുത്തത്. 



അദ്‌ഭുതങ്ങൾ പ്രധാനമായും രണ്ടുതരത്തിലാണുള്ളതെന്നും ആവർത്തിക്കുന്നവയും ഒരിക്കൽമാത്രം സംഭവിക്കുന്നവയും ആണ് ആ രണ്ട് തരങ്ങളെന്നും കലാമണ്ഡലം ഗോപിയാശാൻ ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടതാണെെന്നും മോഹൻലാൽ മുൻപ് പറഞ്ഞിരുന്നു. തിരശീലയ്ക്കു പിന്നിൽ നിന്നു കർണനായി അദ്ദേഹം വരുന്നതു കണ്ട നിമിഷം, ആ രൂപം ഉള്ളിൽ പതിഞ്ഞുവെന്നും ആ കാഴ്ചയുടെ അനുഗ്രഹം ഇപ്പോഴുമുണ്ടെന്നും മോഹൻലാൽ നേരത്തേ പറഞ്ഞിട്ടുണ്ട്. മോഹൻലാലിൻ്റെ ആശംസാ വാക്കുകൾ ഇങ്ങനെയാണ്. 'അരങ്ങിലെ നിത്യവിസ്മയം കലാമണ്ഡലം ഗോപിയാശാന് ഇന്ന് പിറന്നാൾ. കഥകളിയുടെ അത്ഭുതലോകത്തെ അടുത്തറിഞ്ഞത് ഗോപിയാശാനിലൂടെയാണ്. 



വാനപ്രസ്ഥം സിനിമയ്ക്കു വേണ്ടി അദ്ദേഹത്തിൻ്റെ ഒപ്പം ആട്ടവിളക്കിൻ്റെ മുന്നിൽ ചുവടുവെക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. ഗുരുതുല്യനായ, കേരളീയകലയുടെ ഈ ചക്രവർത്തിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.' അതേസമയം പിറന്നാൾ ദിനത്തിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്‌ത നടൻ മോഹൻലാലിന് നന്ദി പറഞ്ഞ് ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രിയ നടൻ മോഹൻലാലിന് ഹൃദയം നിറഞ്ഞ നന്ദിയർപ്പിക്കുന്നതായി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ മന്ത്രി പറഞ്ഞു.മോഹൻലാലിൻ്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് സംസ്ഥാനത്തെ വിവിധ കൊവിഡ്-19 ആശുപത്രികളിലേക്കായി ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കൈമാറിയത്.  


 മോഹൻലാലിൻ്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികൾക്ക് ആവശ്യമായ ഓക്‌സിജൻ കിടക്കകൾ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്‌തത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായത്. പിറന്നാൾ ദിനത്തിൽ കൊവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകിയ മലയാളത്തിൻ്റെ പ്രിയ നടൻ മോഹൻലാലിന് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളാണ് അദ്ദേഹം കൈമാറിയതെന്നും മന്ത്രി വ്യക്തമാക്കി.

Find out more: