മമ്മൂട്ടിക്കൊപ്പം 'സിബിഐ 5', അർജ്ജുനോടൊപ്പം 'വിരുന്ന്'; ആശാ ശരത്! മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ഫിലിം സീരീസായ സി ബി ഐ പുതിയ സീരീസിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയാവുകയാണ് ആശ ശരത്ത്. അതോടൊപ്പം തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അർജ്ജുൻ നായകനാകുന്ന 'വി മലയാളികളുടെ പ്രിയതാരവും ശ്രദ്ധേയ നർത്തകിയുമായ ആശ ശരത്ത് വീണ്ടും ആരാധകരെ വിസ്മയിപ്പിക്കാൻ സൂപ്പർ സ്റ്റാറുകൾക്കൊപ്പം എത്തുന്നു. ആ സന്തോഷം താരം പ്രേക്ഷകരമായി പങ്കിട്ടിരിക്കുകയാണ്. അഞ്ചാം പതിപ്പിനും തിരക്കഥാകൃത്ത് എസ് എൻ സ്വാമി തന്നെയാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി ബി ഐ, നേരറിയാൻ സി ബി ഐ എന്നീ മെഗാഹിറ്റുകൾക്ക് ശേഷമാണ് സംവിധായകൻ കെ മധു അഞ്ചാം പതിപ്പ് സംവിധാനം ചെയ്യുന്നത്.



കെ മധു സംവിധാനം ചെയ്യുന്ന സിബിഐ അഞ്ചാം ഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം കേന്ദ്ര കഥാപാത്രമാണ് ആശ ശരത്ത്. പ്രശസ്ത നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റുകൾ നിർമ്മിച്ച സ്വർഗ്ഗചിത്ര അപ്പച്ചൻ പതിന്നാല് വർഷത്തിന് ശേഷമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിലവിലെ പ്രതിസന്ധി നീങ്ങിയാൽ ചിത്രത്തിന് തുടക്കമാകുമെന്നും സംവിധായകൻ പറഞ്ഞു. മമ്മൂട്ടി, മുകേഷ്, രഞ്ജി പണിക്കർ, സൗബിൻ, സായ്കുമാർ എന്നിവർക്ക് പുറമെ ഏറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തിരുവനന്തപുരം,ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ.കൊവിഡ് പ്രതിസന്ധികൾ മാറിയാൽ ചിങ്ങം ഒന്നിന് ചിത്രീകരണം എറണാകുളത്ത് ആരംഭിക്കുമെന്നാണ് സൂചന.



ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുകയാണെന്ന് സംവിധായകൻ കെ മധു പറഞ്ഞു.ദിലീപ് നായകനായ ജാക് ആൻറ് ഡാനിയേലിനു ശേഷം അർജ്ജുൻ മലയാളത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് ആശയുടേത്. ആശ ശരത്തിൻറെ കഥാപാത്രത്തിലൂടെയാണ് വിരുന്നിൻറെ കഥ വികസിക്കുന്നത്.സംവിധായകൻ കണ്ണൻ താമരക്കുളം ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാർ അർജ്ജുനെ നായകനാക്കി മലയാളത്തിലും തമിഴിലും ഒരുക്കുന്ന 'വിരുന്ന്' എന്ന പുതിയ ചിത്രത്തിലും ആശ ശരത്താണ് കേന്ദ്രകഥാപാത്രം.ചിത്രത്തിൻറെ അണിയറപ്രവർത്തനങ്ങൾ പൂർത്തിയായതായി സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു. ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറിയാലുടൻ ചിത്രീകരണം ആരംഭിക്കും. മുകേഷ്, അജു വർഗ്ഗീസ്, ഹരീഷ് പേരടി, ബൈജു എന്നിവർക്ക് പുറമെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. 



ബി കെ ഹരിനാരായണൻ , റഫീക്ക് അഹമ്മദ് എന്നിവരുടേതാണ് ഗാനരചന. ദിനേശ് പള്ളത്തിൻറേതാണ് കഥ, തിരക്കഥ, സംഭാഷണം. തനിക്കേറെ അഭിനയ സാധ്യതയുള്ള രണ്ട് ചിത്രങ്ങളുടെ ഭാഗമാകാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ആശ ശരത്ത് പറഞ്ഞു. പ്രത്യേകിച്ച് രാജ്യത്തെ ചലച്ചിത്ര ആസ്വാദകർ ഏറെ ആരാധിക്കുന്ന രണ്ട് സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ.mathramalla ഏറെ ആരാധനയോടെ നോക്കിക്കാണുന്ന താരമാണ് മമ്മൂക്ക. അർജ്ജുനെയും ഞാൻ വളരെ ബഹുമാനത്തോടെ കാണുന്ന താരമാണ്. ഭാഗ്യം കൊണ്ട് ഈ സ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ ഒത്തിരി സന്തോഷമുണ്ടെന്നും ആശ ശരത്ത് പറയുന്നു. സോഷ്യൽമീഡിയയിൽ ഈ സന്തോഷം വിവരിച്ച് കുറിപ്പ് പങ്കുവെച്ചിട്ടുമുണ്ട് താരം, വാർത്താപ്രചരണം പി ആർ സുമേരൻ ആണ്.

Find out more: