ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കൊവിഡ് 19 സ്‌ഥിരീകരിച്ചു. താരത്തിന് ലക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. വ്യാഴാഴ്ച സ്വീഡനെതിരെ നടക്കുന്ന നേഷൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോ കളിക്കില്ല.നേഷൻസ് ലീഗിൽ ഫ്രാൻസിനെതിരായ മത്സരത്തിലും സ്പെയിനെതിരായ സൌഹൃദ മത്സരത്തിലും റൊണാൾഡോ കളിച്ചിരുന്നു. ശനിയാഴ്ച സീരി എയിൽ യുവൻറസിൻെറ മത്സരത്തിൽ താരം പങ്കെടുക്കുമോയെന്ന് സംശയമാണ്. ടീമിൻെറ ചാമ്പ്യൻസ് ലീഗിലെ ഈ സീസണിലെ ആദ്യമത്സരത്തിലും റൊണാൾഡോ കളിക്കില്ല.ലിസ്ബണിലാണ് സ്വീഡനും പോർച്ചുഗലും തമ്മിലുള്ള മത്സരം നടക്കുന്നത്. മത്സരത്തിന് മുമ്പായി പോർച്ചുഗൽ താരങ്ങളെ കൊവിഡ് ടെസ്റ്റ് ചെയ്തപ്പോഴാണ് റൊണാൾഡോക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് താരങ്ങളുടെയെല്ലാം ഫലം നെഗറ്റീവാണ്.



  താരം നിലവിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. യുവൻറസിൻെറ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മാത്രമല്ല കൊവിഡ് സ്ഥിരീകരിച്ചത് കാരണം സ്വീഡനെതിരായ മത്സരത്തിൽ നിന്ന് റൊണാൾഡോയെ ഒഴിവാക്കി. അതേസമയം പണിപ്പുരയിൽ ഒരു വർഷം 100 കോടി ഡോസ് കൊവിഡ് 19 പ്രതിരോധ വാക്സിൻ ഉത്പാദിപ്പിക്കുമെന്ന് ചൈന. രാജ്യത്തെ വാർഷിക വാക്സിൻ ഉത്പാദനം ഈ വർഷാവസാനത്തോടെ 61 കോടിയായി ഉയരുമെന്നും 2021 മുതൽ പ്രതിവർഷം 100 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കുമെന്നും ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ വ്യക്തമാക്കി.ജൂൺ 29നാണ് ഇതുസംബന്ധിച്ച് ലോകാരോഗ്യ സംഘടനയെ വിവരമറിയിച്ചതെന്നാണ് ദേശീയ ആരോഗ്യ കമ്മീഷനു കീഴിലുള്ള ഡെവലപ്മെൻറ് സെൻറർ ഫോർ മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജി വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. 



 ഡോക്സർമാരുടെ അനുമതിയോടു കൂടി അടിയന്തര സാഹചര്യങ്ങളിൽ വാക്സിൻ ഉപയോഗിക്കാനുള്ള പദ്ധതിയ്ക്ക് സർക്കാർ ജൂൺ 29ന അനുമതി നൽകിയിരുന്നുവെന്നാണ് ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട്.ജൂണിൽ നടത്തിയ പരീക്ഷണത്തിൽ തങ്ങളുടെ പ്രതിരോധ വാക്സിൻ ഹൈ റിസ്ക് ഗ്രൂപ്പുകാർക്കിടയിൽ ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടന പിന്തുണയറിയിച്ചതായി ഏജൻസി വ്യക്തമാക്കിയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ജൂൺ 29ന് സർക്കാർ അനുമതി നേടിയ ശേഷം ലോകാരോഗ്യ സംഘടനയുടെ ചൈനയിലുള്ള പ്രതിനിധിയുമായി ബന്ധപ്പെട്ടെന്നും ആവശ്യമായ പിന്തുണ നേടിയെടുത്തെന്നും ഏജൻസി വ്യക്തമാക്കി.



 
   അതിർത്തി തുറമുഖങ്ങളിൽ പ്രവർത്തിക്കുന്നവർ, കാർഷിക ഉത്പന്നങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ, ശീതീകരിച്ച ഉത്പന്നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട തൊഴിലാളികൾ എന്നിവരെയും പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾ ഉള്ളവർ എന്നിവരെയാണ് ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നത്.മഹാമാരിയ്ക്കെതിരെ പ്രവർത്തിക്കുന്ന ആരോഗ്യമപ്രവർത്തകർ, കസ്റ്റംസ് ജീവനക്കാർ തുടങ്ങിയ ഹൈ റിസ്ക് വിഭാഗക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ വാക്സിൻ നൽകാമെന്ന് ചൈനയുടെ വാക്സിൻ നിയമത്തിൽ പറയുന്നുണ്ടെന്നാണ് ഏജൻസിയുടെ വാദം.
 

Find out more: