ധനുഷ് നായകനാകുന്ന ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെയാണ് ജോജു തമിഴകത്ത് തിളങ്ങാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ട്രെയിലർ പുറത്ത് വിട്ടപ്പോൾ തന്നെ ചിത്രത്തിൽ വളരെ ശക്തമായ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നതെന്ന് വ്യക്തമായിരുന്നു. തുടർന്ന് ചിത്രത്തിൽ ജോജുവിൻ്റെ പ്രകടനം ശ്രദ്ധേയമാകുമെന്നും ജോജുവിനെ തമിഴകം ഏറ്റെടുക്കുമെന്നുമൊക്കെയുള്ള തരത്തിൽ ചർച്ചകളും സജീവമായിരുന്നു. അത്തരത്തിലൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജോജുവിൻ്റെ കരിയർ വലിയ പ്രചോദനമാണെന്നാണ് കുറിപ്പിൽ പറയുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജോജു ജോർജ്ജ്. മലയാളത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ താരം ഇപ്പോഴിതാ തമിഴകത്ത് തിളങ്ങാൻ ഒരുങ്ങുകയാണ്. ശ്രദ്ധ നേടുന്ന കുറിപ്പ് ഇങ്ങനെയാണ്.



 'ഇന്നലെ ഫെയ്സ്ബുക്കിൽ ജോജു ജോർജിന്റെ 'ജഗമേ തന്തിര'ത്തിലെ ഒരു ചിത്രത്തോടുകൂടി അദ്ദേഹത്തെ പ്രശംസിച്ചു കൊണ്ട് ഒരാളിട്ട പോസ്റ്റിൽ കണ്ട കമന്റിൽ ഉള്ള പരാമർശമാണ് : "ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിന്റെ പോലുള്ള വയറ്" എന്ന്..! ബോഡി ഷെയിമിംഗ് ആണ് അതെന്ന് പലരും തിരുത്താൻ ശ്രമിക്കുന്നതും അതു പാഴ്ശ്രമമാകുന്നതും കണ്ടു.. അതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം.. പുള്ളിയെയും പുള്ളിടെ കരിയർ ഗ്രോത്തും കാണുമ്പോൾ എനിക്കാണേൽ ഭയങ്കര ഇൻസ്പിരേഷനാണ്.. അതു സിനിമയിലെ വിജയം കണ്ട്‌ മാത്രമല്ല.. പുളളിടെ ഈ സോ കോൾഡ് 'തടി' കൂടി കണ്ടിട്ടാണ്...' 'പൊറിഞ്ചു മറിയത്തിലെയൊക്കെ കൊമ്പന് തുല്യമുള്ള എടുപ്പുകാണുമ്പോൾ എന്നെപ്പോലെ ചിലർക്കെങ്കിലും ''Being a തടിയൻ is not a problem.., പുളളി എന്നാ കിടുവാണ്" എന്നൊരു കോൺഫിഡൻസ് കിട്ടിക്കാണണം.. (മോഹൻലാലാണ് കേരളത്തിലെ 'തടിയൻ'മാരുടെ പണ്ടേയുള്ള കോൺഫിഡൻസ്..) NB : പുള്ളി വയറൊക്കെ കുറച്ച് ട്രിം ബോഡിയാക്കണമെന്ന് സ്വയം വിചാരിക്കുമ്പോ അത് ചെയ്തോളും... (കുറച്ചധികം ഭാരം ആൾറെഡി കുറച്ചു.). 




നടനാവാൻ പതിറ്റാണ്ടുകളോളം അലഞ്ഞ, കഷ്ടപ്പെട്ട, ഒടുവിൽ വിജയിച്ച ആ മനുഷ്യന്റെ 'ഫിറ്റ്നസിനെ' ചൊല്ലി ഇവിടുത്തെ മറ്റു 'അന്യന്റെ നന്മയാഗ്രഹിക്കുന്ന മനുഷ്യർ' വിഷമിക്കേണ്ടതില്ലെന്നു തോന്നുന്നു.. 'ഡെഡിക്കേഷൻ' പഠിപ്പിക്കേണ്ടതില്ലെന്നും..!' ഈ അഭിപ്രായത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ജോജു ഒരു പ്രചോദനം തന്നെയാണെന്നും കുറെ സിനിമാ പ്രേമികൾ ആവർത്തിച്ചു പറയുന്നു. അതേസമയം വിമർശിക്കുന്നവരുമുണ്ട്. 'വയറും അഭിനയവും തമ്മിൽ ബന്ധമൊന്നുമില്ലെന്നും ആളുടെ കഴിവിൽ സംശയവുമില്ല, ആളെ വളരെ ഇഷ്ടവുമാണ്' ഒരാരാധകൻ കുറിച്ചിരിക്കുന്നതിങ്ങനെയാണ്. 



പക്ഷെ ആളുടെ വയർ (വണ്ണമല്ല, വയർ കൂടുന്നതല്ല വണ്ണം വയ്ക്കൽ എന്നാണ് കരുതുന്നത്) കുറച്ചു കുറക്കാം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അയാൾ കുറിച്ചിരിക്കുന്നു. നായാട്ടിലെ ജോജുവിൻ്റെ കഥാപാത്രത്തിൻ്റെ ബോഡി ഒക്കെ ആ കഥാപാത്രത്തിന് പെർഫെക്ട് ആയിരുന്നുവെന്ന് ഒരു കൂട്ടർ പറയുമ്പോൾ നായാട്ട് ഒക്കെ മുമ്പ് ഷൂട്ട്‌ ചെയ്‌തതാണ്, ജോജു തടി കുറച്ചു തുടങ്ങിയെന്നും ഒരു ഇന്റർവ്യൂവിൽ നാല് ഭാഗത്തും ആളെ വെച്ച് തടി കുറക്കുന്നുണ്ടെന്ന് പറയുന്നുണ്ടെന്നും മധുരം ടീസറിൽ ഒന്നും അത്ര തടി ഇല്ലെന്നും സിനിമാപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. ജോജു ഒരു മികച്ച നടനാണെന്ന് ആവർത്തിച്ച് പറയുന്നവരുമുണ്ട്. അതേസമയം തടി കൂടുതൽ ഉള്ളത് കൊണ്ട് മറ്റുള്ളവരുടെ മുൻപിൽ സ്‌ഥീരം അപമാനിതനാകാറുണ്ടെന്നും ഒരാൾ ചൂണ്ടിക്കാട്ടി.

Find out more: