ബിജെപി നേതാക്കൾ ട്രോളിയത് സുരേന്ദ്രനെയോ? നെയ്മറിൻ്റെ കീറിയ നിക്കർ ചൂണ്ടിക്കാട്ടി വചസ്പതിയും ശിവശങ്കറും രംഗത്ത്! ബ്രസീൽ കിറ്റിൻ്റെ ഭാഗമായ നീല ഷോർട്സ് കീറിയ സംഭവത്തെ എതുട്ടു കാട്ടി ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വചസ്പതിയും സംസ്ഥാന വക്താവ് പിആർ ശിവശങ്കറും നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ഇരുവരുടെയും പോസ്റ്റുകൾ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെയാണെന്നാണ് റിപ്പോർട്ടുകൾ. കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിനിടെ ബ്രസീൽ താരം നെയ്മറിൻ്റെ ഷോർട്സ് കീറിയ സംഭവത്തിൽ ബിജെപി സംസ്ഥാന നേതാക്കളുടെ പരാമർശം ചർച്ചയാകുന്നു. കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിനിടെ ബ്രസീൽ താരം നെയ്മറിൻ്റെ ഷോർട്സ് കീറിയ സംഭവത്തിൽ ബിജെപി സംസ്ഥാന നേതാക്കളുടെ പരാമർശം ചർച്ചയാകുന്നു. ഫൈനൽ മത്സരത്തിൽ ഒരു ഗോളിന് അർജൻ്റീനയ്ക്കായിരുന്നു വിജയം.



   എന്നാൽ മത്സരത്തിനിടെ നെയ്മറിൻ്റെ ഷോർട്സ് കീറിയിരുന്നു. ഇതു പലരും ട്രോളാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ പേരെടുത്തു പരാമർശിക്കാതെയുള്ള താരതമ്യവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയത്.കഴിഞ്ഞ ദിവസം നടന്ന കോപ്പ അമേരിക്ക ബ്രസീൽ അർജൻ്റീന മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. തന്നെ പോലീസ് മർദ്ദിച്ചെന്നായിരുന്നു സുരേന്ദ്രൻ്റെ ആരോപണം. എന്നാൽ സുരേന്ദ്രൻ സ്വയം ഷർട്ട് വലിച്ചു കീറിയതാണെന്നും ഇരുമുടിക്കെട്ട് താഴെയിട്ടെന്നും അന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. സുരേന്ദ്രൻ്റെ ലക്ഷ്യം തിരിച്ചറിഞ്ഞ എസ് പി രണ്ടുതവണ ഇരുമുടിക്കെട്ട് ശരിയാക്കി വെച്ചു കൊടുത്തെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.




   ഇതുസംബന്ധിച്ച ചില വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പുറത്തു വിട്ടിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ കെ സുരേന്ദ്രൻ നിഷേധിച്ചിരുന്നു. ഈ സംഭവം അന്ന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിനും ഇടയായിരുന്നു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടയിലായിരുന്നു കെ സുരേന്ദ്രൻ അണിഞ്ഞിരുനന ഷർട്ട് കീറിയത്.  വിവാദ സംഭവങ്ങൾ തുടർക്കഥയായതിനു പിന്നാലെ പ്രത്യേക അന്വേഷണ സമിതി സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്ന് കേന്ദ്ര നേതൃത്വത്തിനു റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് എതിർഗ്രൂപ്പ് നേതാക്കളുടെ വിമർശനം എന്നതാണ് ശ്രദ്ധേയം. കപ്പടിച്ചെങ്കിലും പയ്യൻ്റെ നിക്കർ കീറിയ അർജൻ്റീന നിലപാട് അംഗീകരിക്കാനാകില്ലെന്നായിരുന്നു സംസ്ഥാന സമിതിയംഗം സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫോട്ടോ സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്. 



  അതേസമയം, കോപ്പ അമേരിക്ക ഫൈനലിൽ നെയ്മറിൻ്റെ ഷോർട്സ് കീറിയ സംഭവത്തിലാണ് ബിജെപി നേതാക്കൾ വിമർശനവുമായി എത്തിയിട്ടുള്ളത്.  ഇതിനു പിന്നാലെ സന്ദീപ് വചസ്പതിയെ ടാഗ് ചെയ്ത് പിആർ ശിവശങ്കറിൻ്റെ പോസ്റ്റും എത്തി. സന്ദീപേ നിങ്ങൾ നിക്കർ കീറിപ്പോയവരുടെ ഒപ്പമാണോ, ഞങ്ങൾ നിക്കർ കീറുന്നവരുടെ ഒപ്പമാണെന്നയിരുന്നു ശിവശങ്കറിൻ്റെ പരിഹാരം. അഭിനയ ചക്രവർത്തിമാരുടെ കളസം കീറുന്ന കാലമാണ് വരുന്നതെന്നും അദ്ദേഹം കുറിച്ചു. "കുറച്ചുനാളായില്ലേ "തറ" അഭിനയം കാട്ടി, നിലത്തുവീണ് ഉരുണ്ട്, ട്രൗസർ കീറി, ഷർട്ട് കീറി നാട്ടുകാരെ പറ്റിക്കുന്നു" അദ്ദേഹം പറഞ്ഞു. പറഞ്ഞു വിടും മുൻപ് പണി നിർത്തി പോകുന്നതല്ലേ നല്ലത് എന്നും അദ്ദേഹം ചോദിച്ചു. ഇതോടെ നിരവധി പേർ കീറിയ ഷർട്ടുമായി നിൽക്കുന്ന കെ സുരേന്ദ്രൻ്റെ ചിത്രങ്ങൾ ഉൾപ്പെടെ കമൻ്റ് ബോക്സിൽ പങ്കുവെച്ചു.

Find out more: