അപകീർത്തികരമായ പരാമർശം; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ്! സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കോടതിയിൽ നിന്ന് രാഹുൽ ജാമ്യം നേടി. വിധിക്കെതിരെ അപ്പീൽ നൽകും.  മോദി സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ്.  കേസിൽ വിശദമായി വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. കോടതി ആവശ്യപ്പെട്ട പ്രകാരം വിധി കേൾക്കാൻ രാഹുൽ കോടതിയിൽ എത്തിയിരുന്നു. രാഹുൽ ഗാന്ധിയെ പിന്തുണച്ച് നേതാക്കൾ കോടതിവളപ്പിൽ എത്തിയിരുന്നു. രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകർ കോടതിക്ക് പുറത്ത് പോസ്റ്ററുകൾ പതിച്ചു. 





ഐപിസി സെക്ഷൻ 504 പ്രകാരമാണ് രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്.രാഹുലിൻ്റെ പരാമർശം മോദി സമുദായത്തിനാകെ അപമാനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കി ബിജെപി നേതാവും സൂറത്തിൽ നിന്നുള്ള എം എൽ എയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാർ ലളിത് മോദി എന്നിവരെ പരാമർശിച്ചായിരുന്നു രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. മോദി സമുദായത്തിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൻ്റെ പേരിലാണ് കോടതി വിധിയുണ്ടായത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായത്. 




എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്ന പേരുണ്ടെന്ന രാഹുലിൻ്റെ പരാമർശമാണ് വിവാദമായത്.വിവാദ വ്യവസായികളായ നീരവ് മോദി, ലളിത് മോദി എന്നിവരെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമർശിക്കുന്നതായിരുന്നു രാഹുലിൻ്റെ പരാമർശമെന്ന് ബിജെപി നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വയനാട് ലോക്സഭാ എം പി കൂടിയായ രാഹുൽ വിവാദ പരാമർശം നടത്തിയത്.


കോടതി ആവശ്യപ്പെട്ട പ്രകാരം വിധി കേൾക്കാൻ രാഹുൽ കോടതിയിൽ എത്തിയിരുന്നു. രാഹുൽ ഗാന്ധിയെ പിന്തുണച്ച് നേതാക്കൾ കോടതിവളപ്പിൽ എത്തിയിരുന്നു. രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകർ കോടതിക്ക് പുറത്ത് പോസ്റ്ററുകൾ പതിച്ചു. ഐപിസി സെക്ഷൻ 504 പ്രകാരമാണ് രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്.രാഹുലിൻ്റെ പരാമർശം മോദി സമുദായത്തിനാകെ അപമാനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കി ബിജെപി നേതാവും സൂറത്തിൽ നിന്നുള്ള എം എൽ എയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാർ ലളിത് മോദി എന്നിവരെ പരാമർശിച്ചായിരുന്നു രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. മോദി സമുദായത്തിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൻ്റെ പേരിലാണ് കോടതി വിധിയുണ്ടായത്.   

మరింత సమాచారం తెలుసుకోండి: