ഒടുവിൽ അമിത്ഷായയുടെ ഉറപ്പ്! ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് അമിത് ഷാ! അതായത് ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി.  അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയതെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അഡ്മിനിസ്‌ട്രേറ്റർ ഇറക്കിയ ഉത്തരവ് അതേപടി നടപ്പാക്കില്ലെന്ന് അമിത് ഷാ പറഞ്ഞെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെ കണ്ടതിനുശേശമാണ് സംഘം അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയത്. ജനങ്ങളുടെ അഭിപ്രായങ്ങൾ അനുസരിച്ച് തീരുമാനങ്ങൾ നടപ്പിലാക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി അബ്ദുള്ളക്കുട്ടി പറഞ്ഞു.



ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ നടപ്പാക്കിയ പരിഷ്കാരങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് ബിജെപി ലക്ഷദ്വീപ് പ്രസിഡൻറ് അബ്ദുൾ ഖാദർ ഹാജിക്കും വൈസ് പ്രസിഡൻറ് കെപി മുത്തുകോയക്കും ഒപ്പം ലക്ഷദ്വീപിൻറെ ചുമതലയുമുള്ള അബ്ദുള്ളക്കുട്ടിക്കുട്ടി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. കടലാക്രമണത്തിൽ ലക്ഷദ്വീപ് ചുരുങ്ങുന്നതിനാൽ ആളുകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ടെന്ന് നേരത്തെ എപി അബ്‌ദുള്ളക്കുട്ടി പറഞ്ഞിരുന്നു. ജനസംഖ്യാ നിയന്ത്രണം ആധുനിക കാലത്തിൻറെ രാഷ്‌ട്രീയമാണ്. ദ്വീപിനെ ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു അബ്‌ദുള്ളക്കുട്ടിയുടെ വാക്കുകൾ.



ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള വികസനത്തിനൊപ്പമാണ് ബിജെപി നിലക്കൊള്ളുന്നതെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞിരുന്നു. പ്രകൃതിയും സംസ്‌കാരവും സംരക്ഷിച്ച് കൊണ്ടായിരിക്കും ദ്വീപിനെ ടൂറിസ്‌റ്റ് കേന്ദ്രമാക്കുക. ഇതിനായി 5,000 കോടി രൂപയുടെ പദ്ധതികളും പ്രവർത്തനങ്ങളുമാണ് ദ്വീപിൽ നടക്കുന്നത്. അതേസമയം ലക്ഷദ്വീപിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അധികൃതർ പറയുന്നു. അഞ്ച് ദ്വീപുകളിലാണ് കളക്ടർ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചത്. 



കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കവരത്തി, മിനിക്കോയ്, കൽപെയ്നി, അമനി ദ്വീപുകളിൽ കർഫ്യൂ തുടരുകയാണ്. ഈ ദ്വീപുകളിൽ അടക്കമാണ് ജൂൺ ഏഴ് വരെ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് ജോലി സ്ഥലത്ത് എത്താം. ഭരണ പരിഷ്കാരത്തിന്റെ പശ്ചാത്തലത്തിൽ അഡ്മിനിസ്ട്രേറ്റർക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സമ്പൂർണ്ണ അടച്ചിടലെന്നതും ശ്രദ്ധേയമാണ്.

Find out more: