കൊച്ചിയിലും മുംബൈയിലുമായി വിവിധ ഷെഡ്യൂളുകളായി 120 ദിവസം കൊണ്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയത്. ഒരു കൂട്ടം ചെറുപ്പക്കാരുടെ രണ്ടര വർഷത്തിലേറെ വരുന്ന അധ്വാനത്തിൻറെ ശ്രമത്തിൻ്റെ ഫലമാണ് ചിത്രമെന്ന് അണിയറക്കാർ വ്യക്തമാക്കുന്നത്. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, ശബരീഷ് വർമ്മ, ദീപക് റാം എന്നിവരാണ് ഗാനങ്ങൾക്ക് വരികളൊരുക്കിയത്. പ്രതീക്ഷയേകി 'പട' ടീസർ പുറത്ത്! വിനായകൻ, ജോജു ജോർജ്ജ്, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൻറെ ഉദ്വേഗഭരിതമായ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രകാശ് രാജ്, ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ, കനി കുസൃതി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കമൽ കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തിരുവോണ സമ്മാനമായി 'പട' ടീസർ പുറത്തിറങ്ങി.1996ൽ പാലക്കാട് കളക്ട്രേറ്റിൽ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കൾ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് നടന്നതും ഏറെ മാധ്യമശ്രദ്ധ നേടിയതുമായ ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നതും.2012ൽ പുറത്തെത്തിയ ഹിന്ദി ചിത്രം 'ഐഡി'യിലൂടെ സംവിധായകനായി അരങ്ങേറിയ വ്യക്തിയാണ് കമൽ കെ. ഗപ്പി, നോർത്ത് 24 കാതം, ഗോദ, ഇഷ്ക് എന്നീ സിനിമകൾക്ക് ശേഷം ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കമൽ കെ ആണ്, സമീർ താഹിറാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
അതേസമയം പുതുമുഖങ്ങൾ മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ഒരു നിർണായക കഥാപാത്രത്തെയാണ് ഏക് ദിൻ എന്ന ചിത്രത്തിലവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ ഒരു പാട്ട് പാടിയിരിക്കുന്നത്.നവാഗതനായ വിയാൻ വിഷ്ണു സംവിധാനം ചെയ്ത ഷിബു സുശീലൻ നിർമ്മിച്ച ഏക് ദിൻ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പൃഥ്വിരാജ്, ദിലീപ് എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്. സെവൻത് ഡേ, സിൻജാർ എന്നീ ചിത്രങ്ങൾക്കു ശേഷം ഷിബു ജി സുശീലൻ നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഏറെ പുതുമുഖങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.
ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, ദേവകി രാജേന്ദ്രൻ, വൈഷ്‍ണവി വേണുഗോപാൽ, ബിലാസ് നായർ, നന്ദൻ ഉണ്ണി, കോട്ടയം പ്രദീപ്, വി കെ ബൈജു, വിനോദ്, അജിത്ത് കുമാർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. വാ വാ വാ കേറി വാടാ' എന്ന ഗാനത്തിന് വിനായക് ശശികുമാർ ആണ് വരികൾ എഴുതിയിരിക്കുന്നത്. ജോസ് ഫ്രാങ്ക്ളിനാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. നിരവധി ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ 'എ മില്ല്യൺ തിംഗ്‍സ്' എന്ന ഹ്രസ്വ ചിത്രം ഒരുക്കി ശ്രദ്ധ നേടിയ വ്വക്തിയാണ് ഈ ചിത്രത്തിൻ്റെ സംവിധായകനായ വിയാൻ വിഷ്ണു.
Find out more: