ഷൈൻ ടോം ചാക്കോ ഡബ്ബിങിനിടയിലും അഭിനയിക്കും! കമലിൻറെ സംവിധാന സഹായിയായി കരിയർ ആരംഭിച്ച താരമാന് നടൻ  ഷൈൻ ടോം ചാക്കോ. നമ്മൾ എന്ന ചിത്രത്തിൽ തല കാണിച്ചിരുന്നുവെങ്കിലും അഭിനയ ജീവിതം തുടങ്ങുന്നത് ഗദ്ദാമ എന്ന സിനിമയിലൂടെയാണ്. ഈ ചിത്രത്തിന് ശേഷം നടനായും വില്ലനായും സഹനടനായും നിരവധി സിനിമകളിൽ ഷൈൻ തിളങ്ങുകയായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തൻറേതായ സ്ഥാനം ഉറപ്പിക്കാൻ ഷൈൻ ടോം ചാക്കോയ്ക്ക് കഴിഞ്ഞു. ഈ അടുത്തിടെ പുറത്ത് ഇറങ്ങിയ കുറുപ്പ്, വെയിൽ, ഭീഷ്മ പർവ്വം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഷൈൻ അവിസ്മരണീയമാക്കിയിരുന്നു. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ തന്നെ തേടി എത്തുന്ന എല്ലാ കഥാപാത്രങ്ങളും അതിൻറേതായ രീതിയിൽ നടൻ അഭിനയിച്ച് കയ്യടി നേടാറുണ്ട്. സിനിമയുടെ കാര്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും നടൻ തയ്യാറല്ല.





   കാലിന് പരിക്ക് പറ്റിയിട്ട് പോലും ആശുപത്രിയിൽ നിന്ന് നേരെ സിനിമയുടെ പ്രെമോഷന് എത്തിയത് അടുത്തിടെ വൈറലായിരുന്നു. ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് ഷൈൻ ടോം ചാക്കോ എപ്പോഴും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാറുള്ളത്.അലറിവിളിച്ചും ആംഗ്യം കാണിച്ചും അഭിനയിച്ചുമുള്ള ഡബ്ബിങിൻറെ വീഡിയോ പന്ത്രണ്ട് സിനിമയുടെ സംവിധായകൻ ലിയോ തദേവൂസാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതിശയിപ്പിക്കുന്ന പ്രകടനം എന്നാണ് വീഡിയോയോടൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുമുണ്ട്. നിരവധി കമൻറുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.






   അത്രത്തോളം ഡെഡിക്കേഷനോടെയാണ് സിനിമയെ സമീപിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നടൻറെ ഡബ്ബിംഗ് വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. അഭിനയിക്കുന്നത് പോലെ തന്നെ അത്രത്തോളം എഫർട്ടോടെയാണ് അദ്ദേഹം ഡബ്ബും ചെയ്യുന്നത്. സിനമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു പുറത്തിറങ്ങിയത്. സ്‌കൈ പാസ് എൻറർടൈൻമെൻറ്സിൻറെ ബാനറിൽ വിക്ടർ എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കർ നിർവ്വഹിക്കുന്നു. വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. 




ദേവ് മോഹൻ, വിനായകൻ, ലാൽ, ഷൈൻ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്'പന്ത്രണ്ട് ' (12).എഡിറ്റർ നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ ഹാരീസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് അമൽ ചന്ദ്രൻ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, ഡിസൈൻ യല്ലോ ടൂത്ത് സൗണ്ട് ഡിസൈനർ ടോണി ബാബു, ആക്ഷൻ ഫീനിക്സ് പ്രഭു, വി.എഫ്.എക്സ് മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ ഹരീഷ് ചന്ദ്ര മോഷൻ പോസ്റ്റർ ബിനോയ് സി. സൈമൺ പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് വിനോഷ് കൈമൾ.

Find out more: