ധൂമം ഒരു കാഴ്ചയല്ല അനുഭവമാണ്! ഓരോ സിനിമാ പ്രദർശനത്തിന് മുൻപും കാണിക്കുന്ന ഒരു പരസ്യമുണ്ട്- സുനിത 28 വയസ്സ്. ഭർത്താവും രണ്ടു മക്കളുമായി സന്തോഷകരമായ ജീവിതമായിരുന്നു. പുകയില എല്ലാം താറുമാറാക്കി എന്നു തുടങ്ങി വിളിക്കൂ എന്നു പറഞ്ഞ് വലിയൊരു ഫോൺ നമ്പറും കാണിച്ച് അവസാനിപ്പിക്കുന്നതാണ് ആ സർക്കാർ പരസ്യം. പുകയിലയിലെ വില്ലനെ ഓർമപ്പെടുത്തുന്നതാണ് പരസ്യമെങ്കിലും അതുണ്ടാക്കുന്ന രോഗത്തെ ഭയാനകമായും കാണാൻ തോന്നിപ്പിക്കാത്ത വിധത്തിലും ചിത്രീകരിച്ച രണ്ടര മിനുട്ടുള്ള ആ പരസ്യം അതിമനോഹരമായൊരു രണ്ടര മണിക്കൂർ ആക്കിയാലെങ്ങനെയിരിക്കും. അത് പുകയെന്നർത്ഥം വരുന്ന ധൂമം എന്ന സിനിമയാകും. കന്നഡ സംവിധായകൻ പവൻ കുമാർ ആദ്യമായി മലയാളത്തിൽ ചെയ്ത സിനിമയാണ് ധൂമം. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ സിനിമ പുറത്തിറങ്ങുന്നുണ്ട്. നായകൻ ഫഹദ് ഫാസിലിൻ്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്നും വേണമെങ്കിൽ പറയാം.
ധൂമത്തിന് വേറെയും പ്രത്യേകതകളുണ്ട്. രണ്ട് കെ ജി എഫുകളുടേയും കാന്താരയുടേയും നിർമാതാക്കളായ വിജയ് കിരഗണ്ടൂരിൻ്റെ ഹോംബാലെ ഫിലിംസ് നിർമിക്കുന്ന രണ്ടാമത്തെ മലയാള സിനിമ കൂടിയാണ് ധൂമം. ഫഹദ് ഫാസിലിൻ്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം എന്നതിന് പുറമേ മഹേഷിൻ്റെ പ്രതികാരത്തിന് ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് അവകാശപ്പെട്ടതാണ്.ഉപദേശിച്ചും ഭയാനകത ചൂണ്ടിക്കാട്ടിയും ആരെയെങ്കിലും നന്നാക്കിക്കളയാമെന്ന് കരുതിയെങ്കിൽ തീർച്ചയായും അവർ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ്. എന്നാൽ യാതൊരു ഉപദേശവും നൽകാതെ എന്നാൽ അകവും പുറവും മനോഹരമായൊരു കഥയായി പറഞ്ഞു തന്നാലോ? ഉപദേശത്തിൻ്റെ നൂറിരട്ടി ഫലമുണ്ടാകും അതിന്. മാത്രമല്ല, ഒരു കഥയുടെ കൗതുകവും ഉദ്വേഗവും ത്രില്ലറും നാടകീയതുമെല്ലാം വന്നുചേരുകയും ചെയ്യും. പുകവലിയുടെ ദൂഷ്യവശങ്ങളോ അതുണ്ടാക്കുന്ന ദൂരവ്യാപകമായ ഫലങ്ങളോ ഒക്കെ എടുത്തു പറയുമ്പോഴും സിനിമ ഒരിക്കലും പ്രേക്ഷകനെ മടുപ്പിക്കുന്നില്ല, മാത്രമല്ല തൻ്റെ മുമ്പിൽ നടക്കുന്നത് സിനിമയല്ല, യഥാർഥ സംഭവങ്ങളാണെന്ന് അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട്.
സാധാരണ ആരും പ്രതീക്ഷിക്കാത്ത തരത്തിൽ പുകവലിയുമായി ബന്ധപ്പെട്ട് എത്രത്തോളം വലിയ മാഫിയ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഒറ്റപ്പുകയ്ക്ക് പിറകിൽ പോലും എത്ര വലിയ ആലോചനകളാണ് നടക്കുന്നതെന്നും തുറന്നു കാണിക്കുന്നു ഈ ചിത്രം. അഭിനേതാക്കളൊഴികെ പിന്നണിയിൽ പ്രവർത്തിച്ചവരാരും മലയാളികൾ അല്ലാത്തതിനാൽ തന്നെ മലയാള സിനിമയ്ക്ക് പൊതുവെ പരിചയമുള്ള ശൈലി ധൂമത്തിനില്ല. ഒരുപക്ഷേ, ഈ സിനിമയെ കൂടുതൽ കൗതുകമുള്ളതാക്കാനും ആ രീതി സഹായിച്ചേക്കും. തമിഴിലെയോ തെലുങ്കിലെയോ പോലെ പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ വേണ്ടി കഥാപാത്രത്തെ കൊണ്ട് ചോദിപ്പിക്കുകയോ പറയിപ്പിക്കുകയോ ചെയ്യുന്നൊരു രീതി മലയാളത്തിൽ പൊതുവെ സംഭാഷണങ്ങൾക്കിടയിൽ ഉണ്ടാകാറില്ല. ധൂമത്തിൽ അത്തരമൊരു രീതി പരീക്ഷിക്കുന്നുണ്ട്. ഒരുപക്ഷേ, സംവിധായകൻ്റെ കന്നഡ സിനിമയുടെ സ്വാധീനമായിരിക്കാം അത്തരമൊരു സംഭാഷണ രചനയ്ക്ക് കാരണമായിട്ടുണ്ടാവുക.
ആവശ്യമായ സ്ഥലങ്ങളിലേക്ക് ചേർത്തുവെക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഈ ഭാഗങ്ങളിലൊന്നും പ്രേക്ഷകർക്ക് സങ്കീർണത അനുഭവപ്പെടുകയുമില്ല. ആ തരത്തിൽ തിരക്കഥ തയ്യാറാക്കാൻ സാധിച്ചിട്ടുണ്ട്. സിനിമ കഥ പറയുമ്പോൾ തന്നെ ആ കഥ സിനിമയിലും പറയുന്നു. കൗതുകമുള്ള രചനാ രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതോടൊപ്പം കഥയും കഥാപാത്രങ്ങളും സാഹചര്യങ്ങളും ആവശ്യപ്പെടുന്ന കളർ ഗ്രേഡിംഗും എടുത്തു പറയേണ്ടതുണ്ട്. കഥ തുടർച്ചയായി പറഞ്ഞു പോകുന്നതിനു പകരം കഥയിലെ അനുയോജ്യമായ ഭാഗങ്ങൾ ആവശ്യമായ സ്ഥലങ്ങളിലേക്ക് ചേർത്തുവെക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഈ ഭാഗങ്ങളിലൊന്നും പ്രേക്ഷകർക്ക് സങ്കീർണത അനുഭവപ്പെടുകയുമില്ല. ആ തരത്തിൽ തിരക്കഥ തയ്യാറാക്കാൻ സാധിച്ചിട്ടുണ്ട്. സിനിമ കഥ പറയുമ്പോൾ തന്നെ ആ കഥ സിനിമയിലും പറയുന്നു. കൗതുകമുള്ള രചനാ രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതോടൊപ്പം കഥയും കഥാപാത്രങ്ങളും സാഹചര്യങ്ങളും ആവശ്യപ്പെടുന്ന കളർ ഗ്രേഡിംഗും എടുത്തു പറയേണ്ടതുണ്ട്.
ഫഹദിൻ്റെ അവിനാശും അപർണയുടെ ദിയയുമാണ് ചേർന്നുള്ള കുടുംബത്തിൻ്റെ കഥയോടൊപ്പം അവരുൾപ്പെടുന്ന സമൂഹത്തിൻ്റെ കഥ കൂടിയാണ് ധൂമം. പൂർണചന്ദ്ര തേജസ്വിയുടെ സംഗീതവും പ്രീത ജയരാമൻ്റെ ക്യാമറയും ഒത്തുചേരുമ്പോൾ തിയേറ്ററിൽ സിനിമാ പ്രേമികൾക്കുള്ള വിരുന്നു തന്നെയാണ് ധൂമം.വെറുതെ സമയം കളയാൻ ഒരു സിനിമ പറഞ്ഞു പോകുന്നു എന്നതിനപ്പുറം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ തന്നെ ധൂമം കാലഘട്ടം ആവശ്യപ്പെടുന്ന ചലച്ചിത്രങ്ങളിൽ ഒന്നാണ്. പുകവലിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് പറയുന്നതിനിടയിലും പുകവലി രംഗങ്ങൾ ഒരുപാടുണ്ടല്ലോ എന്ന് പ്രേക്ഷകർ തീർച്ചയായും സംശയിക്കും. പ്രത്യേകിച്ച് മലയാളി പ്രേക്ഷകർ തീരെ പ്രതീക്ഷിക്കാത്ത ഒരാൾ ഈ സിനിമയിൽ പുകവലിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. സിനിമയിൽ പുകവലി രംഗത്ത് ഉപയോഗിച്ച സിഗരറ്റുകളൊന്നും യഥാർഥത്തിലുള്ളതല്ലെന്ന് ഒടുവിൽ എഴുതിക്കാണിക്കുമ്പോഴാണ് പ്രേക്ഷകനും സമാധാനമാവുക.
Find out more: