പുഷ്പ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് ! ചിത്രത്തിലെ നായിക രശ്മിക മന്ദാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ചിത്രത്തിൽ രശ്മിക മന്ദാന. വളരെ അധികം അഭിനയ സാധ്യതയുള്ള വേഷമാണ് എന്നും വ്യക്തം. അല്ലു അർജ്ജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ എന്ന പാൻ ഇന്ത്യൻ ചിത്രത്തെ പ്രതീക്ഷിച്ചിരിയ്ക്കുകയാണ് ആരാധകർ. അടുത്ത് പട്ട് സാരിയും മുല്ലപ്പൂവും കണ്ണാടിയും ഒക്കെ കാണാം, പിന്നിലെ കാഴ്ചകൾ അടുക്കളയിലാണ് നടി ഇരിയ്ക്കുന്നത് എന്നും വ്യക്തമാക്കുന്നു. ആരാധകരുടെ പ്രതീക്ഷ ഒട്ടും നിരാശപ്പെടുത്താത്ത വിധം തന്നെയാണ് നായികയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ. ശ്രീവല്ലി എന്നാണ് രശ്മിക അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്
കമ്മൽ ഇടുന്ന രശ്മികയെയാണ് പോസ്റ്ററിൽ കാണുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. തന്റെ ആദ്യതമിഴ് ചിത്രമായ വെലൈക്കാരനിലും ഫഹദ് വില്ലൻ വേഷത്തിലാണ് എത്തിയത്. മോസ്റ്റ് ഹാന്റ്‌സം വില്ലൻ എന്ന ഒരു വിളിപ്പേരും അന്യ ഭാഷയിൽ ഫഹദ് നേടിക്കഴിഞ്ഞു. അല്ലു അർജ്ജുന് ഒപ്പം തുല്യ പ്രാധാന്യമുളള്ള പ്രതി നായക വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നു എന്നതാണ് മലയാളികളെ സംബന്ധിച്ച് പുഷ്പ എന്ന ചിത്രത്തിൽ ഏറ്റവും പ്രതീക്ഷയുള്ള കാര്യം. അതേസമയം പുഷ്പയിലെ കിടിലൻ അപ്പിയറൻസ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ നേരത്തെയും രംഗത്ത് എത്തിയിരുന്നു. ഫഹദ് ഫാസിലാണ് ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്നിതാ ചിത്രത്തിലെ ഫഹദിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. മുൻപ് ചിത്രത്തിലെ അല്ലു അർജ്ജുൻ്റെ ലുക്ക് പുറത്ത് വിട്ടിരുന്നു.
തെലുങ്ക് സിനിമാ മേഖലയിലേക്ക് ഫഹദ് ഫാസിൽ ചുവടു വെക്കുന്ന ചിത്രമാണ് 'പുഷ്പ'. പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന ഈ ചിത്രത്തിൽ അല്ലു അർജ്ജുനാണ് നായകനായെത്തുന്നത്. വില്ലൻ കഥാപാത്രത്തിൻ്റെ പോസ്റ്ററെത്തിയതോടെ സോഷ്യൽ മീഡിയയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തിൽ പുഷ്പരാജ് എന്ന കേന്ദ്ര കഥാപാത്രമായാണ് അല്ലു അർജുൻ എത്തുന്നത്. 250 കോടി രൂപ മുതൽ മുടക്കിയാണ് ചിത്ര ഒരുക്കുന്നത്. ഫഹദിൻ്റെ കഥാപാത്രം സിനിമയിലെത്തുന്നത് ബാൾഡ് ലുക്കിലാണ്. മുടി മുഴുവൻ കളഞ്ഞ് ആദ്യമായാണ് ഫഹദ് ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 'ഭൻവർ സിംഗ് ഷെഖാവത്ത്' എന്ന ഐപിഎസ് ഓഫീസർ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.
ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവ്വഹിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളിൽ നവീൻ യെർണേനി, വൈ രവി ശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മിറോസ്ലാവ് കൂബ ബ്രോസെകാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കാർത്തിക ശ്രീനിവാസാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ചിത്രത്തോടൊപ്പം റസൂൽ പൂക്കുട്ടി സൗണ്ട് എൻജിനീയറായി പ്രവർത്തിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
Find out more: