ഉർവശിയുടെ എഴുന്നൂറാം ചിത്രം, ഞങ്ങൾ വീണ്ടും ഒരുമിക്കുന്നുവെന്ന് പ്രിയൻ! ദാക്ഷായണി ബിസ്കറ്റ് ഫാക്ടറിയേയും സേതുവിനേയും സുലോചനയേയും പ്രേമനേയുമൊക്കെയാണ് 'മിഥുന'ത്തെ കുറിച്ച് ആലോചിക്കുമ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വരിക. ഇപ്പോഴിതാ മിഥുനത്തിന് ശേഷം വീണ്ടും ഉർവശിയോടൊപ്പം പ്രവർത്തിക്കുന്നതിൻറെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് പ്രിയദർശൻ തൻറെ സോഷ്യൽമീഡിയ പേജിൽ. പ്രിയദർശൻറെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ഇന്നസെൻറ്, ഉർവശി, ജഗതി ശ്രീകുമാർ തുടങ്ങി നിരവധിപേർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രം പുറത്തിറങ്ങിയത് 1993ലാണ്.




   'മിഥുന'ത്തിന് ശേഷം നാളുകൾ കഴിഞ്ഞുള്ളൊരു ഒത്തുചേരൽ! ഉർവ്വശിയുടെ 700-ാം ചിത്രം. വരാനിരിക്കുന്ന തമിഴ് ചിത്രമായ 'അപ്പാത'യിൽ ഞങ്ങൾ വീണ്ടും ഒന്നിക്കുന്നു, എന്നാണ് പ്രിയൻ ഉർവശിയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മലയാളത്തിൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ഉർവശി ഒടുവിലായി അഭിനയിച്ചത്. കേശു ഈ വീടിൻറെ നാഥൻ എന്ന സിനിമയാണ് അടുത്തതായി ഇറങ്ങാനിരിക്കുന്നത്. തമിഴിൽ സൂരറൈപോട്ര്, മുക്കൂത്തി അമ്മൻ എന്നീ സിനിമകളിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ഓ അന്ത നാട്കൾ, നെഞ്ചമെല്ലാം കാതൽ, ഇഡിയറ്റ്, അന്തഗൻ തുടങ്ങി നിരവധി സിനിമകളാണ് തമിഴിൽ താരത്തിൻറേതായി ഒരുങ്ങുന്നത്.




  മരക്കാർ‍ അറബിക്കടലിൻറെ സിംഹം എന്ന സിനിമയ്ക്ക് ശേഷം പ്രിയൻ ഒരുക്കുന്ന സിനിമയാണ് അപ്പാത. മരക്കാർ ഡിസംബർ രണ്ടിന് തീയേറ്ററുകളിൽ എത്താനിരിക്കുകയാണ്. ദാക്ഷായണി ബിസ്കറ്റ് ഫാക്ടറിയേയും സേതുവിനേയും സുലോചനയേയും പ്രേമനേയുമൊക്കെയാണ് 'മിഥുന'ത്തെ കുറിച്ച് ആലോചിക്കുമ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വരിക. ഇപ്പോഴിതാ മിഥുനത്തിന് ശേഷം വീണ്ടും ഉർവശിയോടൊപ്പം പ്രവർത്തിക്കുന്നതിൻറെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് പ്രിയദർശൻ തൻറെ സോഷ്യൽമീഡിയ പേജിൽ. മരക്കാർ‍ അറബിക്കടലിൻറെ സിംഹം എന്ന സിനിമയ്ക്ക് ശേഷം പ്രിയൻ ഒരുക്കുന്ന സിനിമയാണ് അപ്പാത. 




 മരക്കാർ ഡിസംബർ രണ്ടിന് തീയേറ്ററുകളിൽ എത്താനിരിക്കുകയാണ്. മലയാളത്തിൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ഉർവശി ഒടുവിലായി അഭിനയിച്ചത്. കേശു ഈ വീടിൻറെ നാഥൻ എന്ന സിനിമയാണ് അടുത്തതായി ഇറങ്ങാനിരിക്കുന്നത്. തമിഴിൽ സൂരറൈപോട്ര്, മുക്കൂത്തി അമ്മൻ എന്നീ സിനിമകളിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ഓ അന്ത നാട്കൾ, നെഞ്ചമെല്ലാം കാതൽ, ഇഡിയറ്റ്, അന്തഗൻ തുടങ്ങി നിരവധി സിനിമകളാണ് തമിഴിൽ താരത്തിൻറേതായി ഒരുങ്ങുന്നത്.

Find out more: