പൊട്ടി ചിരിച്ചും പഴയ അതേ ഉന്മേഷത്തോടെ മീര ജാസ്മിന്റെ ഡാൻസ്! തന്മയത്വത്തോടെയുള്ള അഭിനയത്തിന് ദേശീയതലത്തിൽ ശ്രദ്ധിയ്ക്കപ്പെട്ട നടി വിവാഹ ശേഷം ഇന്റസ്ട്രിയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. ഇടയ്ക്ക് പത്ത് കൽപനകൾ എന്ന ചിത്രത്തിലൂടെ തിരച്ചു വരവ് നടത്തിയെങ്കിലും സജീവ സിനിമാ അഭിനയത്തിലേക്ക് ഇറങ്ങിയില്ല. മലയാള സിനിമയിൽ ഏറ്റവും അധികം എനർജി ഉള്ള നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ജയറാമിന് ഒപ്പമാണ് മീരയുടെ മടങ്ങിവരവ്. വെറുതേ വന്ന് മടങ്ങുകയല്ല, ഇനി മുഴുവനായും സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മീരയുടെ തീരുമാനം. ഇതിന്റെ ഭാഗമായി നടി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പുതിയ അക്കൗണ്ടും തുടങ്ങിയിരുന്നു.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മീര ജാസ്മിൻ വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. പഴയത് പോലെ കൂവി വിളിച്ചും പൊട്ടി ചിരിച്ചും ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് ആദ്യം പങ്കുവച്ചത്. തന്നെ വീണ്ടും സ്വീകരിച്ചതിന് നന്ദി പറഞ്ഞ് കൊണ്ടാണ് മീര ഡാൻസ് വീഡിയോ പങ്കുവച്ചത്. സുരഭി ലക്ഷ്മി, സിത്താക കൃഷ്ണ കുമാർ, വീണ നായർ തുടങ്ങിയവർ ഡാൻസിന് കമന്റ് എഴുതി. ഇപ്പോൾ ഇതാ, ആ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയ വീഡിയോകളും ഫോട്ടോകളും പങ്കുവയ്ക്കുന്ന തിരക്കിലാണ് മീര. വെള്ള ഷർട്ട് ധരിച്ച് നിൽക്കുന്ന ചിത്രങ്ങളിൽ മീര പഴയതിലും അധികം സുന്ദരിയായി കാണപ്പെടുന്നു. സംവിധായകൻ അരുൺ ഗോപി അടക്കമുള്ളവർ ഫോട്ടോയ്ക്ക് കമന്റ് എഴുതിയിട്ടുണ്ട്. സിനിമയുടെ ലൊക്കേഷനിലെ വിശേഷങ്ങളും തിരിച്ചുവരവിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് മീര എത്തിയിരുന്നു.
മീരയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലും വരവറിയിച്ചിരിക്കുകയാണ് പ്രിയതാരം. മകൾ എന്ന ചിത്രത്തിലെ ഫോട്ടോയുമായാണ് മീര ഇൻസ്റ്റഗ്രാമിൽ തുടക്കം കുറിച്ചിട്ടുള്ളത്. വിശേഷങ്ങളും ഓർമ്മകളുമായി എല്ലാവരോടും വീണ്ടും അടുക്കാനും പുതിയ തുടക്കങ്ങളെ ചേർത്തുപിടിക്കാനുമാണ് തന്റെ വരവെന്നും മീര കുറിച്ചിട്ടുണ്ട്. താരങ്ങളും ആരാധകരുമെല്ലാം മീരയുടെ വരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദൻ, ശ്രുതി ലക്ഷ്മി, സുരഭി ലക്ഷ്മി, ആഷിക് അബു, സിതാര കൃഷ്ണകുമാർ, ഐമ റോസ്മി സെബാസ്റ്റിയൻ, അരുൺ ഗോപി തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.
മീരയുടെ പേജിന്റെ സ്‌ക്രീൻഷോട്ട് ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി ഷെയർ ചെയ്തായിരുന്നു പൂർണിമ എത്തിയത്. സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീരയുടെ വരവ്. താൻ തിരിച്ചെത്തുന്നു എന്നറിഞ്ഞ് ആരാധകർ നൽകിയ പിന്തുണ വളരെ വലുതാണ്. ഇനി നല്ല സിനിമകളുടെ ഭാഗമായി താൻ ഇവിടെയുണ്ടാവും. തിരിച്ചുവരവ് സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയായതിനാൽ സന്തോഷവതിയാണ് താനെന്നുമായിരുന്നു മീര മുൻപ് പ്രതികരിച്ചത്. യുഎഇ ഗോൾഡൻ വിസ ലഭിച്ചതിന്റെ സന്തോഷവും മുൻപ് മീര പങ്കുവെച്ചിരുന്നു.
Find out more: