മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ഫുട്‌ബോള്‍ താരം ഗുര്‍പ്രീത് സിങ് സന്ധു, ബാഡ്മിന്റണ്‍ താരം സായി പ്രണീത് എന്നിവര്‍ അടക്കം പത്തൊന്‍പത് കായിക താരങ്ങളെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. അര്‍ജുന അവാര്‍ഡിന് ശുപാര്‍ ചെയ്യപ്പെട്ട ഏക മലയാളിയാണ് അനസ്. ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളിയായ മുന്‍ ഹോക്കിതാരം മാന്വല്‍ ഫ്രെഡ്രിക്‌സിനെ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒപ്പം അരുപ് ബസക്ക് (ടേബിള്‍ ടെന്നിസ്), മനോജ് കുമാര്‍ (ഗുസ്തി), നിതിന്‍ കീര്‍ത്തനെ (ടേബിള്‍ ടെന്നിസ്), ലാല്‍രെമസാംഗ (അമ്പെയ്ത്ത്) എന്നിവരെയും ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു.
click and follow Indiaherald WhatsApp channel