പ്രഭാസിൻറെ 'രാധേശ്യാം’ന് മോശം റിവ്യൂ കാരണം ജീവനൊടുക്കി ആരാധകൻ! ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ തിലക് നഗർ സ്വദേശിയായ രവി തേജയാണ് ആത്മഹത്യ ചെയ്തത്. 24 വയസ്സായിരുന്നു. ചിത്രം റിലീസ് ചെയ്ത ശേഷം ഓൺലൈൻ മാധ്യമങ്ങളിലും വന്ന നെഗറ്റീവ് നിരൂപണങ്ങളിലും റിപ്പോർട്ടുകളിലും മനംനൊന്താണ് ആരാധകൻ തൂങ്ങി മരിച്ചതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രവി തേജയുടെ ആത്മഹത്യ കുറിപ്പും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. 'സാഹോ'യ്ക്ക് ശേഷം അടുത്തിടെ റിലീസായ പ്രഭാസ് ചിത്രം ‘രാധേശ്യാമി’ന് ലഭിക്കുന്ന മോശം റിവ്യൂകളിൽ മനംനൊന്ത് താരത്തിൻറെ ആരാധകൻ ആത്മഹത്യ ചെയ്തു. സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞ ശേഷം മുറിയിലേക്ക് പോയ രവി സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് രവിയുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് വിവിധ തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏറെ നാൾ താൻ ഈ സിനിമയ്ക്കായി കാത്തിരുന്നുവെന്നും നിരാശപ്പെടുത്തുന്ന രീതിയിലാണ് ചിത്രമെന്നും ഇതിന് ഉത്തരവാദി സംവിധായകനാണെന്നും രവിയുടേതായി പ്രചരിക്കുന്ന ആത്മഹത്യ കുറിപ്പിലുണ്ട്.റിലീസ് ദിനത്തിൽ തന്നെ രവി സിനിമ കണ്ടിരുന്നു. സിനിമ പ്രതീക്ഷകൾക്കൊത്ത് ഉയരാത്തതിൻറെ നിരാശയിലാണ് രവി വീട്ടിലെത്തിയത്.ജനനം മുതൽ മരണം വരെ തൻറെ ജീവിതത്തിൽ എന്തെല്ലാം നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന ഒരു ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യൻ എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായികയായെത്തിയിട്ടുള്ളത്. ലോകം മുഴുവൻ മാർച്ച് 11ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമായിരുന്നു തീയേറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത്.
ഏകദേശം 350 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം രാധാ കൃഷ്ണ കുമാർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ആർദ്രമായ പ്രണയത്തിലേക്ക് അലിഞ്ഞു ചേർന്ന കാഴ്ചകളുടെയും സംഗീതത്തിന്റെയും ഘോഷയാത്ര. പുതുവഴികളിലൂടെ പ്രണയസിനിമകൾ നടത്തി വരുന്ന പരീക്ഷണങ്ങളുടെകൂടി ഭാഗമാണ് രാധേശ്യാം. എന്നാൽ ഈ പരീക്ഷണം എത്രത്തോളം ആളുകൾക്ക് ഇഷ്ടമാകുമെന്ന് കണ്ടു തന്നെ അറിയണം. ചിലപ്പോഴൊക്കെ അസ്വാഭാവികതയുടെ അതിരുകടന്നും സഞ്ചരിക്കുന്നുണ്ട്.
ഹസ്തരേഖാശാസ്ത്രത്തിൽ ലോകപ്രസിദ്ധനായ വിക്രമാദിത്യനും ഡോക്ടറായ പ്രേരണയുമാണ് ചിത്രത്തിലെ താരങ്ങൾ. അവിചാരിതമായ അവരുടെ കൂട്ടിമുട്ടൽ അതിവേഗത്തിൽ പ്രണയത്തിലേക്കു വളരുന്നു. നിരാശയുടെ ലോകത്തു നിന്ന് പ്രേരണയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുമ്പോഴും ആരും അറിയാതെ പോയ ചില സംഘർഷങ്ങൾ വിക്രമാദിത്യന്റെ ജീവിതത്തിലുണ്ടായിരുന്നു. പ്രണയം ആസ്വദിക്കുമ്പോഴും വിക്രമാദിത്യൻ തന്റെ പ്രണയത്തിന്റെ ഭാവി തിരിച്ചറിഞ്ഞു. അത് സഞ്ചരിക്കുന്നതാകട്ടെ വലിയൊരു സംഘർഷത്തിലേക്കും.
Find out more: