കോമഡി എന്റർടൈൻമെന്റായി 'പ്രതിഭാ ട്യൂട്ടോറിയൽസ്' ഇനി പ്രേക്ഷകരിലേക്ക്!  ഗുഡ് ഡേമൂവീസ് ആന്റ് അനാമിക മൂവീസ്സിന്റെ ബാനറിൽ എം. ശ്രീലാൽ പ്രകാശനും ജോയി അനാമികയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണം കോഴിക്കോട്ടെ കോടഞ്ചേരിയിലും പരിസരങ്ങളിലുമായാണ് ഷൂട്ടിംഗ് പൂർത്തിയായിരിക്കുന്നു.അഭിലാഷ് രാഘവൻ സംവിധാനം ചെയ്യുന്ന 'പ്രതിഭാ ട്യൂട്ടോറിയൽസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. വ്യത്യസ്ഥമായ ചില തന്ത്രങ്ങളിലൂടെ തങ്ങളുടെ ട്യൂട്ടോറിയൽ കോളജിന്റെ പ്രവർത്തനം സുഗമമാക്കാൻ ശ്രമിക്കുന്ന സ്ഥാപന ഉടമകളുടേയും അവിടുത്തെ വിദ്യാർത്ഥികളുടേയും കഥ പറയുന്ന ചിത്രമാണ് പ്രതിഭാ ട്യൂട്ടോറിയൽസ്.






   ഈ സംഭവങ്ങൾ പൂർണ്ണമായും നിർമ്മ മുഹൂർത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. മനു മഞ്ജിത്ത്, ഹരി നാരായണൻ, ഹരിതാ ബാബു എന്നിവരുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. രാഹുൽ സി. വിമല ഛായാഗ്രാണവും റെജിൻ കെ. ആർ. എഡിറ്റിംഗും നിർവ്വഹിക്കുന്നു.സുധീഷും നിർമ്മൽ പാലാഴിയുമാണ് ട്യൂട്ടോറിയൽ കോളജ് ഉടമകളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, പാഷാണം ഷാജി, അൽത്താഫ് സലിം, ശിവജി ഗുരുവായൂർ, ജാഫർ ഇടുക്കി, വിജയകൃഷ്ണൻ, ജയകൃഷ്ണൻ, എൽദോ രാജു, രാമകൃഷ്ണൻ, മണികണ്ഠൻ രമേഷ് കാപ്പാട്, ശിവദാസ് മട്ടന്നൂർ, ഹരീഷ് പണിക്കർ, ദേവരാജൻ, പ്രദീപ് ബാലൻ, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ, പ്രീതി





 
  രാജേന്ദ്രൻ, മഹിതാ കൃഷ്ണാ, മനീഷാ മോഹൻ, ജ്യോതി കൃഷ്ണ ആലപ്പുഴ രാജി പൂജപ്പുര, സൂരജ്‌സൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.മേക്കപ്പ് രാജൻ മാസ്‌ക്ക്, കോസ്റ്റ്യും ഡിസൈൻ ചന്ദ്രൻ ചെറുവണ്ണൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ് നിഷാന്ത് പന്നിയങ്കര, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകർ, പി.ആർ.ഒ. വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.മുരളി ബേപ്പൂർ കലാസംവിധാനവും നിർവ്വഹിക്കുന്നു.





വ്യത്യസ്ഥമായ ചില തന്ത്രങ്ങളിലൂടെ തങ്ങളുടെ ട്യൂട്ടോറിയൽ കോളജിന്റെ പ്രവർത്തനം സുഗമമാക്കാൻ ശ്രമിക്കുന്ന സ്ഥാപന ഉടമകളുടേയും അവിടുത്തെ വിദ്യാർത്ഥികളുടേയും കഥ പറയുന്ന ചിത്രമാണ് പ്രതിഭാ ട്യൂട്ടോറിയൽസ്. ഈ സംഭവങ്ങൾ പൂർണ്ണമായും നിർമ്മ മുഹൂർത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. മനു മഞ്ജിത്ത്, ഹരി നാരായണൻ, ഹരിതാ ബാബു എന്നിവരുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.

Find out more: