മോഹൻലാലിനേക്കുറിച്ച് ഷെഫ് പിള്ള പറയുന്നതിങ്ങനെ! പലപ്പോഴും താരം തന്റെ പാചക പരീക്ഷണ വീഡിയോകളും കൃഷിയിടത്തിൽ നിന്നുള്ള വീഡിയോകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ബിഗ് ബോസ് ഷോയിലും മത്സരാർഥികൾക്ക് ചില പാചക പൊടിക്കൈകൾ മോഹൻലാൽ‍ പറഞ്ഞു കൊടുക്കാറുണ്ട്. അടുത്തിടെ നടൻ ഇന്ദ്രജിത്തിനൊപ്പം മോഹൻലാൽ പങ്കുവച്ച പാചക വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടൻ മോഹൻലാലിന് പാചകത്തോടും കൃഷിയോടുമുള്ള താല്പര്യം മലയാളികൾക്കെല്ലാം അറിയാവുന്നതാണ്. നടനായില്ലായിരുന്നെങ്കിൽ അദ്ദേഹമൊരു പാചകവിദഗ്ധനാകുമെന്നാണ് ഷെഫ് പിള്ള പറയുന്നത്. 'ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..!




   ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ... നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതേ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നത്... ലാലേട്ടൻ അഭിനേതാവായിരുന്നില്ലങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോൾ എനിക്ക് തോന്നി..!! ലോക്ക്ഡൗൺ സമയത്ത് ഭാര്യ സുചിത്രയ്ക്കൊപ്പം പാചകം ചെയ്യുന്നതിന്റെ വീഡിയോയും മോഹൻലാൽ പങ്കുവച്ചിരുന്നു. ഇപ്പോഴിത പാചക വിദഗ്ധൻ ഷെഫ് പിള്ള മോഹൻലാലിനൊപ്പമുള്ള ഒരു ദിവസത്തേക്കുറിച്ച് പറഞ്ഞിരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.




  ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു'- ഷെഫ് പിള്ള ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മോൺസ്റ്റർ ആണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. 21 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയ്കൃഷ്ണയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഹണി റോസ്, ലെന, സിദ്ദിഖ്, സുദേവ് നായർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. 




  ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിന്റെ റിലീസിനായും ആരാധകർ കാത്തിരിക്കുകയാണ്. പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം ആ ടീം വീണ്ടുമെത്തുമ്പോൾ നല്ലൊരു ദൃശ്യവിരുന്ന് ആണ് സിനിമ ആസ്വാദകർ പ്രതീക്ഷിക്കുന്നതും. അതേസമയം ആദ്യ സംവിധാന സംരംഭമായ ബറോസ് അടക്കം നിരവധി സിനിമകളാണ് മോഹൻലാലിന്റേതായി ഇനി പുറത്തുവരാനുള്ളത്. ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട് ആയിരുന്നു മോഹൻലാലി‍ന്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം.

Find out more: