ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്! കണ്ണൂർ വിസിയുടെ പുനർനിയമനത്തിൽ മന്ത്രി ആർ ബിന്ദു ഇടപെട്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്. കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കണ്ണൂർ വി.സി പുനർനിയമനത്തിൽ പ്രൊ ചാൻസിലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ചാൻസിലർക്ക് മേൽ സമ്മർദ്ദം ചെലുത്താൻ അയച്ച നിയമവിരുദ്ധമായ കത്തുകളെ കുറിച്ചും സുപ്രീം കോടതി വിധിയുടെ 79 പാരഗ്രാഫിൽ പ്രതിപാദിക്കുണ്ട്.
ഉന്നത വിദ്യാഭാസ മന്ത്രിയുടെ ആദ്യത്തെ കത്തിന്റെ അടിസ്ഥാനത്തിലാണ് 22.11.2021 തീയതിൽ വി.സി നിയമന അപേക്ഷ സംബന്ധിച്ച നോട്ടിഫിക്കേഷൻ പിൻവലിച്ചതെന്നും, രണ്ടാമത്തെ കത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വി.സിഐയെ പുനർനിയമിച്ചു കൊണ്ടുള്ള ഉത്തരവ് ചാൻസലർ പുറപ്പെടുവിക്കുകയും ചെയ്തത് എന്നും സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഗവർണ്ണർ കണ്ണൂർ വി.സി ക്ക് പുനർനിയമനം നൽകിയത് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും വി ഡി സതീശൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. നിയമപ്രകാരം വി സി നിയമനത്തിൽ ചാൻസിലർക്ക് മാത്രമാണ് അധികാരം എന്നിരിക്കെ പ്രൊ ചാൻസിലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ 'നിയമവിരുദ്ധമാണ്' എന്ന് സുപ്രീം കോടതി വിധിയുടെ 85 പാരഗ്രാഫിൽ വ്യക്തമാക്കുന്നു.
സംസ്ഥാന സർക്കാരിന്റെയും ഉന്നത വിദ്യാഭാസ മന്ത്രിയുടെയും അനധികൃത ഇടപെടലാണ് കണ്ണൂർ വി.സി നിയമനത്തെ നിയമവിരുദ്ധമാക്കിയത് എന്ന് സുപ്രീം കോടതിയുടെ വിധി അടിവരയിടുന്നുവെന്നും വിധിയുടെ ഭാഗം ഉൾപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കുന്നു. സർവകലാശാലകളുടെ വി.സി നിയമനങ്ങളിൽ പ്രൊ ചാൻസിലർ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്കോ സംസ്ഥാന സർക്കാരിനോ ഇടപെടാൻ യാതൊരു അവകാശവുമില്ല എന്ന് സുപ്രീം കോടതിയും കണ്ടെത്തിയിട്ടുണ്ട്. കേരള നിയമസഭാ പാസാക്കിയ നിയമത്തിൽ വിസി നിയമനത്തിൽ പ്രൊ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്ക് യാതൊരു അധികാരവും നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ വിസി നിയമനത്തിൽ ഉന്നത വിദ്യാഭാസ മന്ത്രിയുടെ ഇടപെടൽ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു.

Find out more: