ന്യൂനപക്ഷ സ്‌കോളർഷിപ്പ്: വിവരങ്ങൾ പങ്കുവച്ച് സർവകക്ഷിയോഗം! മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള സ്‌കോളർഷിപ്പ് വിഷയത്തിൽ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായ വിധി പഠിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കാൻ ധാരണ. വിദഗ്‌ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിർദേശങ്ങൾ പരിഗണിക്കും. എല്ലാ അർഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സർക്കാർ താൽപ്പര്യപ്പെടുന്നത്. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.



വിഷയത്തിൽ ഏങ്ങനെ മുന്നോട്ട് പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സമൂഹം ആർജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തിൽ എല്ലാ കകഷികളും യോജിച്ചു. നിലവിൽ സ്‌കോളർഷിപ്പ് ആനുകൂല്യം ലഭിക്കുന്നവർക്ക് അത് നഷ്‌ടമാകരുതെന്ന് മുസ്ലീം ലീഗ് അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന് കീഴിലുള്ള ന്യൂനപക്ഷ സ്‌കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നോക്ക ക്രൈസ്‌തവ വിഭാഗങ്ങൾക്കും നിശ്ചിയിച്ചുള്ള ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. കേരളത്തിൻ്റെ സമുദായ ഐക്യം തകർക്കുന്ന രീതിയിൽ വിഷയത്തെ ആരും ഉപയോഗിക്കരുതെന്ന് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 



വിഷയത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും കുറച്ചുകൂടി വ്യക്തത ആവശ്യമായിരുന്നു. ഇക്കാര്യത്തിൽ യു ഡി എഫിന് ഒരു നിലപാട് മാത്രമാണുള്ളത്. നിലവിൽ ആനുകൂല്യം ലഭിക്കുന്നവർക്ക് അതിൽ കുറവുണ്ടാകരുത്. അർഹരായ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആനുപാതികമായി ആനുകൂല്യങ്ങൾ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിഷയം വിലയിരുത്താൻ മുഖ്യമന്ത്രി സർവകകക്ഷി യോഗം വിളിച്ചത്. 



സംസ്ഥാന സർക്കാരിന് കീഴിലുള്ള ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ഹൈക്കോടതി നടത്തിയ നിർണായക ഇടപെടൽ വിവാദമായി തുടരുന്നതിനിടെയാണ് സർക്കാർ സർവകക്ഷിയോഗം ചേർന്നത്. ഹൈക്കോടതി വിധി പഠിക്കാൻ വിദഗ്‌ധ സമിതിയും ഉണ്ടാക്കും. തീരുമാനം ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിൽ ആണ് ഇത് തീരുമാനിയിച്ചത്.വിദഗ്‌ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിർദേശങ്ങൾ പരിഗണിക്കും. എല്ലാ അർഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സർക്കാർ താൽപ്പര്യപ്പെടുന്നത്. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.   

Find out more: