അദ്ദേഹത്തിന്റെ ആക്ഷൻ കേട്ടാൽ എല്ലാം മറക്കും, അടുത്ത ഷെഡ്യൂളിൽ കാണാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്; ഓർമ്മകൾ പങ്കുവച്ച് ഗോപിക! പക്ഷെ സീരിയലിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന ഓരോ താരങ്ങൾക്കും അതൊരു തീരാ നഷ്ടം തന്നെയാണ്. ആ വേദനയിൽ നിന്ന് അടുത്തെങ്ങും പുറത്ത് കടക്കാൻ തോന്നും എന്ന് തോന്നുന്നില്ല. അവസാനമായി ആദിത്യനെ കാണാൻ വന്ന സാന്ത്വനം സീരിയലിലെ താരങ്ങൾ ആശ്വസിപ്പിക്കാൻ കണ്ടു നിന്നവർക്ക് പോലും സാധിക്കുമായിരുന്നില്ല. സാന്ത്വനം സീരിയൽ കാണുമ്പോഴുള്ള സന്തോഷം ഇനി പ്രേക്ഷകർക്ക് തിരിച്ചു കിട്ടാൻ എത്രനാൾ എടുക്കും എന്നറിയില്ല. ''അദ്ദേഹം പലപ്പോഴും സെറ്റിൽ ഈ സാന്ത്വനം എന്ന സീരിയൽ ക്രിയേറ്റ് ചെയ്യുന്നത് കണ്ടിട്ട് അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്.



മൂന്നുവർഷത്തോളം ആയിരം എപ്പിസോഡുകളോളം റേറ്റിംഗ് ഒട്ടും പുറകോട്ട് പോകാതെ ഇത് ക്രിയേറ്റീവ് ആയി കൊണ്ടുപോവുക എളുപ്പമുള്ള കാര്യമല്ല. സെറ്റിൽ ഇരിക്കുമ്പോൾ എത്ര വിഷമ ഘട്ടം ആണെങ്കിലും പ്രശ്‌നമുള്ള സമയം ആണെങ്കിലും സാറിന്റെ ആക്ഷൻ കേൾക്കുമ്പോൾ കിട്ടുന്ന എനർജി വേറെ എവിടെയും കിട്ടാറില്ല. അവസാനമായിട്ട് ആ സെറ്റിൽ നിന്ന് തിരിച്ചു വരുമ്പോൾ എല്ലാവിധ ആശംസകളും എന്ന് പറഞ്ഞ് സാറ് കൈ തന്നിട്ടാണ് ഞാൻ അവിടുന്ന് പിരിയുന്നത് പക്ഷേ ഇനി അവിടെ തിരിച്ചുപോകുമ്പോൾ സാറില്ല എന്നത് ഉൾക്കൊള്ളാൻ പോലും പറ്റുന്നില്ല. ഇപ്പോഴും ആ ഫാക്ട് മനസ്സ് അംഗീകരിക്കുന്നില്ല. അടുത്ത ഷെഡ്യൂളിൽ കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്. അങ്ങനെ ഒരു കൂടിക്കാഴ്ച ഇനി ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ ആകെ ഒരു മരവിപ്പ് അനുഭവപ്പെടുന്നു. വേദനയോടെ, പ്രാർത്ഥനയോടെ'' അഞ്ജലി പറഞ്ഞു.




 ''ഗോപിക അനിൽ എന്ന വ്യക്തിയെ അഞ്ജലി എന്ന രീതിയിൽ ഇത്രയും ജനകീയമാക്കി മാറ്റിയത്, കുടുംബ പ്രേക്ഷകർക്ക് ഇത്രയും ഇഷ്ടമുള്ള ഒരാൾ ആക്കി മാറ്റിയത് സാന്ത്വനം എന്ന സീരിയൽ ആണ്. അതിന്റെ കഥയാണ്. അതിലെ കഥാപാത്രമാണ്. അത് അവതരിപ്പിച്ച രീതിയാണ്. അതിന്റെ ഫുൾ ക്രെഡിറ്റ് ആദിത്യൻ സാറിനാണ്''. തന്റെ കരിയറിൽ ആദിത്യൻ സർ എത്രത്തോളം വലിയ സ്ഥാനമാണ് വഹിച്ചിരുന്നത് എന്ന് പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് സീരിയലിൽ അഞ്ജലിയെ അവതരിപ്പിയ്ക്കുന്ന ഗോപിക. ആദിത്യനൊപ്പമുള്ള ഏതാനും ലൊക്കേഷൻ ചിത്രങ്ങൾക്കൊപ്പമാണ് അഞ്ജലിയുടെ പോസ്റ്റ്. തന്റെ കരിയറിൽ ആദിത്യൻ സർ എത്രത്തോളം വലിയ സ്ഥാനമാണ് വഹിച്ചിരുന്നത് എന്ന് പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് സീരിയലിൽ അഞ്ജലിയെ അവതരിപ്പിയ്ക്കുന്ന ഗോപിക. ആദിത്യനൊപ്പമുള്ള ഏതാനും ലൊക്കേഷൻ ചിത്രങ്ങൾക്കൊപ്പമാണ് അഞ്ജലിയുടെ പോസ്റ്റ്.

Find out more: