റാമും കിംഗ് ഓഫ് കൊത്തയും ആർഡിഎക്സും ഓണത്തിന് ഏറ്റുമുട്ടാനൊരുങ്ങുന്നു! 2023 ലും ഓണക്കാലത്ത് ബോക്സോഫീസിനെ സംബന്ധിച്ച് സീനിയേഴ്സ് ജൂനിയേഴ്സ് ക്ലാഷാണ് സംഭവിക്കാനൊരുങ്ങുന്നത്. സൂപ്പർ താരങ്ങളുടെയും യുവതാരങ്ങളുടെയും സിനിമകളാണ് ഇത്തവണ എത്തുന്നത്. ചെറുതും വലുതുമായ ഒരുപിടി സിനിമകളും ഒപ്പമുണ്ട്. ഓണക്കാലത്ത് പ്രേക്ഷകർക്കു വിസ്മയക്കാഴ്ചകളൊരുക്കാനെത്തുന്ന മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലേക്ക്. സിനിമകളുടെയും ഫെസ്റ്റിവൽ സീസണാണ് ഓണക്കാലം. ബജറ്റ് കൊണ്ടും പ്രമേയംകൊണ്ടും വ്യത്യസ്ത സിനിമകൾ എത്തുന്ന സീസൺ കാലം. മലയാള സിനിമയെ സംബന്ധിച്ച് വലിയ വിജയമാണ് ഓരോ ഓണക്കാലത്തും ബോക്സോഫീസിൽ സംഭവിക്കാറുള്ളത്. 2023 ലും ഓണക്കാലത്ത് ബോക്സോഫീസിനെ സംബന്ധിച്ച് സീനിയേഴ്സ് ജൂനിയേഴ്സ് ക്ലാഷാണ് സംഭവിക്കാനൊരുങ്ങുന്നത്. തെന്നിന്ത്യൻ നായിക തൃഷയാണ് ചിത്രത്തിൽ മോഹൻലാലിന് ജോഡിയാകുന്നത്. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാർ, ആദിൽ ഹുസൈൻ, വിനയ് ഫോർട്ട്, ദുർഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രണ്ടു ഭാഗമായി ഒരുക്കുന്ന ചിത്രത്തിൻ്റെ ഒന്നാം ഭാഗമായിരിക്കും ഓണക്കാലത്ത് എത്തുന്നത്.






    ഹോളിവുഡ് സ്റ്റൈലിൽ വലിയ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.ദൃശ്യം, ദൃശ്യം -2, ട്വൽത്ത് മാൻ എന്നീ സിനിമകൾക്കു ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന റാമിൻ്റെ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത് ഓണക്കാലത്തേക്കാണ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന റാമിൻറെ രചനയും ജീത്തുവാണ് നിർവഹിച്ചിരിക്കുന്നത്. വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നു നിർമിക്കുന്ന മാസ് ഗ്യാങ്സ്റ്റർ ചിത്രം ആക്ഷനു വളരെ പ്രധാന്യം കൊടുത്താണ് ഒരുക്കുന്നത്. പൊറിഞ്ചു മറിയം ജോസിൻ്റെ തിരക്കഥാകൃത്ത് അഭിലാഷ് എസ്. ചന്ദ്രനാണ് രചന നിർവഹിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന ചിത്രത്തിൽ ഗോകുൽ‍ സുരേഷ്, ഷബീർ കല്ലറയ്ക്കൽ, ശാന്തി കൃഷ്‍ണ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടൻ പ്രസന്നയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ നായിക റിതിക സിംഗിൻ്റെ ഐറ്റം ഡാൻസുമുണ്ട്. ‌ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണ് കിംഗ് കൊത്ത.





  മലയാളത്തിൻ്റെ ഹിറ്റ്മേക്കർ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആൻ്റണി വർഗീസ്, ഷെയ്ൻ നിഗം, നിരജ് മാധവം എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. പവർ ആക്ഷൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ആർഡിഎക്സിൽ വിക്രം ഉൾപ്പടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അൻപ് അറിവാണ് സംഘട്ടനമൊരുക്കുന്നത്. റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്നു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്ര ഐമാ റോസ്മിയും മഹിമാ നമ്പ്യാരുമാണ് നായികമാർ. ഷബാസ് റഷീദ് - ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ. സാം സി.എസാണ് സംഗീത സംവിധാനം നർവ്വഹിക്കുന്നത്.





  മിന്നൽ മുരളിയുടെ മെഗാ വിജയത്തിനു ശേഷം വീക്കെൻ്റ് സ്റ്റോക് ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമിക്കുന്ന ചിത്രമാണ് ആർഡിഎക്സ്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ടോവിനോയുടെ ബിഗ് ബജറ്റ് ചിത്രം അഡയൻ്റെ രണ്ടാം മോഷണവും ഈ വർഷം പാതി കഴിഞ്ഞ് എത്തും. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ ട്രിപ്പിൾ റോളിലാണ് എത്തുന്നത്. 1900, 1950, 1990 എന്നീ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ആറ് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് റിലീസ് ചെയ്യുന്നത്. ദിലീപിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ബാന്ദ്രയും ഷൂട്ടിംഗ് പുരോഗമിക്കുന്ന തങ്കമണിയും 2023 ലെ പ്രധാന രണ്ട് റിലീസുകളാണ്. 





  ഓണം മത്സരത്തിന് ഇക്കുറി ദിലീപ് ചിത്രവുമുണ്ടായിരിക്കും. മമ്മൂട്ടിയുടേത് അടക്കം ഒരുപിടി ചിത്രങ്ങളുടെ റിലീസും ഓണത്തിനോട് അനുബന്ധിച്ച് റിലീസ് പ്ലാൻ‍ ചെയ്യുന്നുണ്ട്. ഷൂട്ടിംഗ് നടക്കുന്ന കണ്ണൂർ സ്ക്വാഡിൽ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം സസ്പെൻസ് ത്രില്ലറാണ്. മോഹൻലാലിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബറോസ് പോസ്റ്റ്പ്രൊഡക്ഷൻ സ്റ്റേജിലാണ്. ചിത്രത്തിൻ്റെ റിലീസ് തിയതിയും പുറത്തുവിട്ടിട്ടില്ല. ഫാൻ്റസി ജോണറിൽ ഒരുക്കുന്ന ചിത്രം ത്രീഡി ഫോർമാറ്റിലാണ് എത്തുന്നത്. മോഹൻലാൽ തന്നെയാണ് പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. ഷൂട്ടിംഗ്

Find out more: