എന്നാലും ഇത് വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി; ഇതിനായിരുന്നോ ഇത്രയും കാലത്തെ കാത്തിരിപ്പ്! ഏറെ നാളായി ചോദിച്ചുകൊണ്ടിരിയ്ക്കുന്ന, കാത്തിരിക്കുന്ന ആ ചോദ്യത്തിന് ഉത്തരം നൽകി. ഗോവിന്ദ് പദ്മസൂര്യയ്ക്ക് എപ്പോഴാണ് കല്യാണം, ആരെയാണ് കല്യാണം കഴിക്കുന്നത് എന്നൊക്കെയുള്ള കാര്യം ഒരു അഭ്യന്തര പ്രശ്‌നമായി തന്നെ എടുത്ത ആരാധകരുണ്ടായിരുന്നു. പല ഗോസിപ്പുകളും കേട്ടു. പക്ഷെ അവസാനും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്! ഇന്നലെ ടെലിവിഷൻ പ്രേമികൾക്ക് വലിയൊരു സർപ്രൈസ് കിട്ടിയ ദിവസമായിരുന്നു. പ്രത്യേകിച്ചും ഗോവിന്ദ് പദ്മസൂര്യ ആരാധകർക്ക്.എന്തായാലും ഗോപികയുടെയും ജിപിയുടെയും വിവാഹം ആരാധകർക്ക് ഒരു ട്വിസ്റ്റും സർപ്രൈസും തന്നെയാണ് എന്ന കാര്യം ഈ കമന്റുകളിലൂടെ വ്യക്തമാക്കാം. വീട്ടുകാർ മുൻകൈ എടുത്താണ് ഞങ്ങൾ കണ്ടു മുട്ടിയത്. സംസാരിച്ച് അടുത്തിടപഴകിയപ്പോൾ ഇഷ്ടത്തിലായി എന്നാണ് ഗോവിന്ദ് പദ്മസൂര്യ പറഞ്ഞിട്ടുള്ളത്.




ശരിക്കുള്ള പ്രണയ കഥ എന്താണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇനി ആരാധകർ. ചിലർക്ക് സങ്കടം ശിവേട്ടനെ കുറിച്ചോർത്താണ്. എന്നാലും അഞ്ജലി ഈ ചതി ശിവേട്ടനോട് വേണ്ടായിരുന്നു എന്ന് പറഞ്ഞ് ചിലർ എത്തിയിട്ടുണ്ട്. വിവാഹ നിശ്ചയത്തിന് സജിനെ കാണാത്തതും ചിലർ നോട്ട് ചെയ്തിട്ടുണ്ട്. സാന്ത്വനം സീരിയലിലൂടെ പ്രേക്ഷകർ അത്രയും ഇഷ്ടപ്പെട്ട, അംഗീകരിച്ച ജോഡികളാണ് ഗോപികയും സജിനും. എന്നിട്ട് സജിനെന്താണ് വിവാഹ നിശ്ചയത്തിന് വരാത്തത് എന്നാണ് ആരാധകരുടെ ചോദ്യം. ശിവേട്ടൻ സങ്കടം കൊണ്ട് അടിച്ച് പാമ്പായി എവിടെയെങ്കിലും കിടക്കുന്നുണ്ടാവും എന്നാണ് അതിന് ചിലരുടെ മറുപടി. വളരെ വത്യസ്തമായ കമന്റുകളും സോഷ്യൽ മീഡിയ ചർച്ചകളുമാണ് ഇപ്പോൾ നടക്കുന്നത്. ഗോപികയുടെയും ഗോവിന്ദ് പദ്മസൂര്യയുടെയും പ്രായം അന്വേഷിച്ച് ഗൂഗിളിൽ എത്തിയവർ ഒരുപാടാണ്.




36 വയസ്സുകാരൻ ജിപിയ്ക്ക് എങ്ങനെ 29 കാരി ഗോപിക മാച്ച് ആവും എന്നാണ് ഒരു കൂട്ടരുടെ ചോദ്യം. അത് അത്രവലിയ എയ്ജ് ഗ്യാപ് ഒന്നുമല്ല, പത്തും പന്ത്രണ്ടും വയസ്സ് വ്യത്യാസത്തിൽ വിവാഹം ചെയ്ത ദമ്പതികളും മലയാളത്തിലുണ്ട് എന്ന് പറഞ്ഞ് ഫഹദിനെയും നസ്‌റിയയെയും എല്ലാം കാണിച്ചുകൊടുക്കുന്നവരുണ്ട്. അന്തിച്ചുപോയ ആരാധകരുടെ വ്യത്യസ്തമായ ചിത്രകളും സംശയങ്ങളും എല്ലാം കമന്റ് ബോക്‌സിൽ കാണാം. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ഗോവിന്ദ് പദ്മസൂര്യ പ്രേക്ഷക ശ്രദ്ധ നേടിയ കാലം മുതൽ ചോദിക്കാൻ തുടങ്ങിയ ചോദ്യമാണ്, എപ്പോഴാണ് കല്യാണം, ആരെയാണ് കല്യാണം കഴിക്കുന്നത് എന്ന്. പലനടിമാർക്കൊപ്പവും ചേർത്ത് പല തരത്തിലുള്ള ഗോസിപ്പുകളും വരികയും ചെയ്തു.





ഇപ്പോൾ ഈ വാർത്ത പുറത്ത് വന്നപ്പോൾ ഇതിന് വേണ്ടിയായിരുന്നോ ഇത്രയും കാലം കാത്തിരുന്നത് എന്നാണ് ആളുകൾ ചോദിയ്ക്കുന്നത്. സാന്ത്വനം സീരിയലിലൂടെ പ്രേക്ഷകർ സ്വീകരിച്ച നടി ഗോപിക അനിലുമായുള്ള ഗോവിന്ദ് പദ്മസൂര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ആദ്യം ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വന്നപ്പോൾ ഏതോ പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് ആയിരിക്കും എന്നാണ് ആളുകൾ കരുതിയത്. എന്നാൽ തുരുതുരെ ഓരോരുത്തരായി ഫോട്ടോകൾ പങ്കുവയ്ക്കാൻ തുടങ്ങിയപ്പോൾ ശരിക്കും സർപ്രൈസ്ഡ് ആയി. വാർത്ത പുറത്ത് വന്നത് മുതൽ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളുടെ ചാകരയാണ്.

Find out more: