ക്രിക്കറ്റ് ഉള്ള ദിവസം വീട്ടിൽ പട്ടിണി ആയിരുന്നു, വാശികൊണ്ടാണ് റിലേഷന്ഷിപ്പൊക്കെ പോയത്; നദി അനുമോൾ മനസ്സ് തുറക്കുന്നു! മലയാള സിനിമയിൽ ഇതിനോടകം തന്നെ ഒരുപിടി വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ ചെയ്യുവാൻ അനുമോൾക്ക് സാധിച്ചു. പാലക്കാട് സ്വദേശിയായ അനുമോൾ അഭിനയത്രി എന്നതിൽ ഉപരി ഒരു എഞ്ചിനീയറിങ് ബിരുദധാരി കൂടിയാണ്.ശക്തവും കലാമൂല്യമുള്ളതുമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അനുമോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം 'അനുയാത്ര' എന്ന പേരിൽ ഒരു യൂട്യൂബ് ചാനെൽ നടക്കുന്നുണ്ട്. ചാനലിലൂടെ തന്റെ യാത്രാ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെയും സിനിമയിലെയും എല്ലാ വിശേഷങ്ങളും അനുമോൾ ആരാധകരുമായി പങ്കുവക്കാറുണ്ട്. അവതാരകയായി കരിയർ ആരംഭിച്ച അനുമോൾ പിന്നീടാണ് അഭിനയത്തിലേക്ക് എത്തിയത്.
അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ചും യാത്രകളെ കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ അനുമോൾ സംസാരിച്ചിരുന്നു. അവൾ ബാംഗ്ലൂർ ആണ്. അവളുടെ അടുത്തേക്ക് ഞാൻ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. ഇപ്പൊ അവൾ ഇങ്ങോട്ട് ഇടയ്ക്ക് വരാൻ തുടങ്ങിയപ്പോ അത് നിർത്തി. അവൾക്ക് ഭയങ്കര മിസ്സിങ്ങാണ്. പോയി കഴിഞ്ഞിട്ട് അവിടെയെത്തിയിട്ട് വിളിച്ചു കരച്ചിലാണ്. അമ്മയും മുൻപ് അവളുടെ കൂടെ പോയി നിൽക്കുവായിരുന്നു. ഇടയ്ക്ക് അവൾ ഒറ്റയ്ക്കാണെന്നു പറഞ്ഞ് അവൾ ഒരു നായക്കുട്ടിയെ വാങ്ങി, അവളുടെ ജോലി ഷിഫ്റ്റ് കാരണം നോക്കാൻ പറ്റാതെ വന്നപ്പോൾ അവൾ അതിനെ വീട്ടിൽ കൊണ്ട് വന്നു അമ്മയ്ക്ക് കൊടുത്തു. ഇപ്പോൾ അമ്മയ്ക്ക് ഞങ്ങളെക്കാൾ വലുത് ആ നായക്കുട്ടി ആണ്. അതുകൊണ്ട് അമ്മയെങ്ങോട്ടും പോകില്ല ഇപ്പോൾ.
പെറ്റ്സ് ഒക്കെ എനിക്കിഷ്ടമാണ്, പക്ഷെ ഞാൻ ഇങ്ങിനെ എടുത്തു കൊഞ്ചിക്കാറോ ലാളിക്കുകയോ ചെയ്യില്ല. സമയത്തു കഴിക്കാത്തതിനും അമ്മ ഇങ്ങിനെ രാവിലെ മുതൽ നിർത്താതെ പറഞ്ഞോണ്ടിരിക്കും. പിന്നെ ഞാനും അമ്മയെ ഇങ്ങിനെ ശല്യപ്പെടുത്തികൊണ്ടിരിക്കാറുണ്ട്. എന്തെങ്കിലും വിഡിയോയൊക്കെ സ്ക്രോൾ ചെയ്തോണ്ടിരിക്കുമ്പോൾ നല്ല ഒരു സാരിയൊക്കെ കണ്ടാൽ ഞാൻ അമ്മയെ വിളിക്കും, ഒന്നിങ്ങോട്ട് ഓടി വരാമോ എന്ന് ചോദിച്ച് ശല്യം ചെയ്യും ഞാൻ. അനിയത്തി അങ്ങിനെയല്ല, ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ അമ്മയെ ഞാൻ ഒരു നൂറു വിളി വിളിച്ചോണ്ടിരിക്കും. ഞാൻ ഒറ്റയ്ക്കാണ് ഷോപ്പിങ്ങിനൊക്കെ പോകാറുള്ളത്.
അമ്മയ്ക്കും അനിയതിയ്ക്കും വേണ്ടതും ഞാൻ തന്നെ വാങ്ങിക്കൊടുക്കും. അവർക്ക് രണ്ടാൾക്കും നല്ല മടിയുമുള്ളവരാണ്. ഏതേലും സ്ഥലത്തേക്ക് യാത്ര പോയാൽ രണ്ടാളും പത്തുമിനിറ്റ് വീതം കൂടുമ്പോൾ ചോദിച്ചുകൊണ്ടിരിക്കും എത്താറായോ എന്ന്. ബ്രേക്ക് ഒക്കെ ചവിട്ടിക്കഴിഞ്ഞാൽ അപ്പൊ തന്നെ എത്തിയോ എന്ന് ചോദിക്കും. അമ്മ ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ വഴക്ക് പറയുന്നത് ഞാൻ അമ്പീഷ്യസ് അല്ല എന്നതിനാണ്. ഞാൻ അങ്ങിനെ ഒന്നും ആഗ്രഹിക്കാറില്ല. പിന്നെ എണീക്കാത്തതിനും പല്ലു തേക്കാത്തതിനും ഒക്കെ വഴക്ക് പറയാറുണ്ട്.
Find out more: