ഞാൻ എന്നെ നന്നായി പരിപാലിക്കും. വ്യക്തിപരമായും, പ്രൊഫഷണലി ആയാലും അത് അത്യാവശ്യമാണ്. നല്ല ഉറക്കം, കൃത്യമായ ഭക്ഷണം, വ്യായാമം ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. അതിനൊപ്പം സന്തോഷത്തിനും ഞാൻ വളരെ അധികം പ്രാധാന്യം നൽകുന്നു എന്ന് തൃഷ പറയുന്നു. ഒരു വ്യക്തിയുടെ മനസ്സിൽ എന്താണോ, എന്ത് അവസ്ഥയിലൂടെയാണോ കടന്ന് പോകുന്നത് അത് മുഖത്ത് പ്രതിഫലിക്കും എന്നതിൽ ഞാൻ വളരെ അധികം വിശ്വസിക്കുന്നു. ഏതൊരവസ്ഥയിലും എന്നെ സന്തോഷത്തോടെ വയ്ക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട് എന്നും തൃഷ് പറഞ്ഞു.
ലിയോ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ തൃഷ നായികയായി എത്തിയത്. അതിന് ശേഷം റിലീസായ വിജയ് യുടെ ഗോട്ടിലെ അതിഥി വേഷവും ശ്രദ്ധേയമായിരുന്നു. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണിപ്പോൾ തൃഷ. കമൽ ഹസനൊപ്പമുള്ള തഗ്ഗ് ലൈഫും മോഹൻലാലിനൊപ്പമുള്ള റാമും എല്ലാം അതിൽ പെടുന്നു. വയസ്സ് 41 പിന്നിടുമ്പോഴും തൃഷ കൃഷ്ണൻ എങ്ങെയാണ് ഈ സൗന്ദര്യം നിലനിർത്തുന്നത്, എന്താണ് തൃഷയുടെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം എന്ന് പലർക്കും സംശയമാണ്. എന്നാൽ പലപ്പോഴായി തൃഷ തന്നെ അക്കാര്യം തുറന്ന് സംസാരിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലെ ഒരു ക്യു ആന്റ് എ സെഗ്മെന്റിലും ഈ ചോദ്യത്തിന് തൃഷ പ്രതികരിച്ചിരുന്നു. ഞാൻ എന്നെ നന്നായി പരിപാലിക്കും. വ്യക്തിപരമായും, പ്രൊഫഷണലി ആയാലും അത് അത്യാവശ്യമാണ്. നല്ല ഉറക്കം, കൃത്യമായ ഭക്ഷണം, വ്യായാമം ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. അതിനൊപ്പം സന്തോഷത്തിനും ഞാൻ വളരെ അധികം പ്രാധാന്യം നൽകുന്നു എന്ന് തൃഷ പറയുന്നു. ഒരു വ്യക്തിയുടെ മനസ്സിൽ എന്താണോ, എന്ത് അവസ്ഥയിലൂടെയാണോ കടന്ന് പോകുന്നത് അത് മുഖത്ത് പ്രതിഫലിക്കും എന്നതിൽ ഞാൻ വളരെ അധികം വിശ്വസിക്കുന്നു. ഏതൊരവസ്ഥയിലും എന്നെ സന്തോഷത്തോടെ വയ്ക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട് എന്നും തൃഷ് പറഞ്ഞു.
click and follow Indiaherald WhatsApp channel