സന്തോഷവും സമാധാനവുമാണ് പണത്തേക്കാളും വലുത്; മാധവി കുറിച്ചത് ഇങ്ങനെ! കുടുംബത്തിലെ വിശേഷങ്ങളും മക്കളെക്കുറിച്ചും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കിടാറുണ്ട്. ജീവിതത്തിൽ സന്തോഷവും സമാധാനവും ഏറെ പ്രധാനപ്പെട്ടതാണ്. പൈസയേക്കാളും അധികാരത്തേക്കാളും ജീവിതത്തിൽ വേണ്ടത് ഈ രണ്ട് കാര്യങ്ങളാണെന്നും മാധവി പറയുന്നു. താരങ്ങളും ആരാധകരുമെല്ലാം പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മാധവി. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലൂടെയായി മാധവി പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ബിസിനസുകാരനായ റാൽഫ് ശർമ്മയാണ് മാധവിയെ വിവാഹം ചെയ്തത്. വിവാഹത്തോടെയായി അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു താരം. സിനിമയിൽ നിന്നും അവസരങ്ങൾ തേടിയെത്തിയിരുന്നുവെങ്കിലും താരം സ്വീകരിച്ചിരുന്നില്ല.
മൂന്ന് മക്കളാണ് ഈ ദമ്പതികൾക്ക്. മക്കളുടെ പിറന്നാൾ ദിനത്തിലെല്ലാം കുറിപ്പും ചിത്രങ്ങളും പങ്കിട്ട് മാധവി എത്താറുണ്ട്. ഒരുകാലത്ത് മലയാളികളുടെ പ്രിയനടിയായിരുന്നു മാധവി. മലയാളിയല്ലെങ്കിലും താരത്തെ സ്വന്തമായി കരുതുകയായിരുന്നു പ്രേക്ഷകർ. ചെറുപ്പം മുതലേ തന്നെ നൃത്തം അഭ്യസിച്ച മാധവി തെലുങ്ക് ചിത്രത്തിലൂടെയായാണ് സിനിമയിലെത്തിയത്. സഹനടിയിൽ നിന്നും നായികയായി മാറിയപ്പോൾ മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. തെലുങ്ക് സിനിമയുടെ റീമേക്കിലൂടെ ബോളിവുഡ് സിനിമയിലും മാധവി സാന്നിധ്യം അറിയിച്ചിരുന്നു. മാധവിയുടെ കണ്ണിന്റെ പ്രത്യേകതയെക്കുറിച്ചാണ് ആരാധകർ എപ്പോഴും വാചാലരാവാറുള്ളത്.
ഒരുകാലത്ത് മലയാളികളുടെ പ്രിയനടിയായിരുന്നു മാധവി. മലയാളിയല്ലെങ്കിലും താരത്തെ സ്വന്തമായി കരുതുകയായിരുന്നു പ്രേക്ഷകർ. ചെറുപ്പം മുതലേ തന്നെ നൃത്തം അഭ്യസിച്ച മാധവി തെലുങ്ക് ചിത്രത്തിലൂടെയായാണ് സിനിമയിലെത്തിയത്. സഹനടിയിൽ നിന്നും നായികയായി മാറിയപ്പോൾ മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. തെലുങ്ക് സിനിമയുടെ റീമേക്കിലൂടെ ബോളിവുഡ് സിനിമയിലും മാധവി സാന്നിധ്യം അറിയിച്ചിരുന്നു. മാധവിയുടെ കണ്ണിന്റെ പ്രത്യേകതയെക്കുറിച്ചാണ് ആരാധകർ എപ്പോഴും വാചാലരാവാറുള്ളത്.
ആയിരം നാവുള്ള അനന്തൻ എന്ന ചിത്രത്തിലായിരുന്നു ഒടുവിലായി മാധവി അഭിനയിച്ചത്. അഭിനയവും സിനിമയുമൊക്കെ തനിക്ക് മിസ്സ് ചെയ്യുന്നുണ്ടെന്ന് മുൻപൊരിക്കൽ മാധവി പറഞ്ഞിരുന്നു. നായികയായി തിളങ്ങി നിന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. ഇനിയങ്ങോട്ട് പ്രഥമ പരിഗണന കുടുംബത്തിനാണെന്ന് വ്യക്തമാക്കിയ താരം അഭിനയത്തിൽ നിന്നും ബ്രേക്കെടുക്കുകയായിരുന്നു. മക്കളുടെ കാര്യങ്ങളൊക്കെയായി ഇപ്പോൾ നല്ല തിരക്കിലാണ്. അവരുടെ അടുത്ത് നിന്ന് മാറാൻ പറ്റുന്ന സമയമല്ലെന്നും താരം പറഞ്ഞിരുന്നു.
Find out more: