ഇക്കൊല്ലത്തെ അച്ഛന്റെ പിറന്നാൾ മനോഹരമാക്കി ഭാര്യയും മക്കളും; ലാലേട്ടന്റെ പിറന്നാൾ വൈറൽ! പ്രിയപ്പെട്ട നടന് അറുപത്തി നാലാം ജന്മദിന ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും സുഹൃത്തുക്കളും എല്ലാം സോഷ്യൽ മീഡിയയിൽ എത്തി. മുഖ്യമന്ത്രി പിണറായി വിജയനും മെഗാസ്റ്റാർ മമ്മൂട്ടിയും ഉൾപ്പടെ മറ്റ് ഇന്റസ്ട്രിയിലെ താരങ്ങളടക്കം മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നു. പിറന്നാളിന് ഒരു സന്തോഷ വാർത്തയും മോഹൻലാൽ പങ്കുവച്ചിരുന്നു. മുഖരാഗം എന്ന പേരിൽ തന്റെ ഓട്ടോബയോഗ്രഫി എന്ന സന്തോഷം. ആഘോഷങ്ങളുടെ ചിത്രങ്ങളൊന്നും കാര്യമായി പുറത്തുവന്നില്ല. ഇപ്പോഴിതാ, വളരെ ലളിതമായി നടന്ന പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മകൾ വിസ്മയ മോഹൻലാൽ പുറത്തുവിട്ടിരിയ്ക്കുന്നു. മെയ് 21, ഇന്നലെയായിരുന്നു മലയാളത്തിന്റെ മഹാ നടൻ സാക്ഷാൽ മോഹൻലാലിന്റെ ജന്മദിനം.
കുറേ കാലങ്ങൾക്ക് ശേഷമാണ് മോഹൻലാലിന്റെ കുടുംബത്തിന്റെ ഒരു ഗ്രൂപ്പ് ഫോട്ടോ പുറത്ത് വരുന്നത്. വിവാഹ വാർഷികത്തിനെല്ലാം ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ലാൽ പങ്കുവച്ചിരുന്നു. മക്കളുടെ ജന്മദിനത്തിൽ സിംഗിൾ ഫോട്ടോകൾ മാത്രം. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പ്രണവും വിസ്മയയും വീട്ടിൽ എത്തിയാൽ, ഷൂട്ടിങ് തിരക്കിലായ അച്ഛൻ ഉണ്ടാവണം എന്നില്ല. എന്നാൽ നാല് പേരും ഒന്നിച്ചുള്ള നിമിഷങ്ങൾ ഏറ്റവും മനോഹരമാക്കാൻ ശ്രമിക്കാറുണ്ട് എന്ന് സുചിത്രയും മോഹൻലാലും പറഞ്ഞിട്ടുണ്ട്. രാത്രി ഏറെ വൈകിയാണ് ഫോട്ടോ എടുത്തതും അത് പോസ്റ്റ് ചെയ്തതും. പതിനൊന്നര മണിക്ക് എടുത്ത ചിത്രമാണെന്നും ഫോട്ടോയിൽ മെൻഷൻ ചെയ്തിട്ടുണ്ട്.
'ഒരു മനോഹരമായ ദിവസം, ഹാപ്പി ബർത്ത് ഡേ അച്ഛാ, വി ലവ് യു' എന്ന് പറഞ്ഞാണ് വിസ്മയ ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന വളരെ ലളിതവും മനോഹരവുമായ ഒരു പിറന്നാൾ ആഘോഷമായിരുന്നു അത് എന്ന് ചിത്രങ്ങളിൽ വ്യക്തം. അത്രയും സന്തോഷം നാലുപേരുടെയും മുഖത്ത് കാണാം. അച്ഛനെയും പെങ്ങളെയും ചേർത്ത് പിടിച്ച് മകൻ പ്രണവ് മോഹൻലാലും, കേക്കുമായി എത്തിയ സുചിത്രയെയും ചിത്രത്തിൽ കാണാം.
മറ്റൊരു ചിത്രം നാല് പേരും ഒന്നിച്ചെടുത്ത ഒരു സെൽഫിയാണ്. പിറന്നാളിന് ഒരു സന്തോഷ വാർത്തയും മോഹൻലാൽ പങ്കുവച്ചിരുന്നു. മുഖരാഗം എന്ന പേരിൽ തന്റെ ഓട്ടോബയോഗ്രഫി എന്ന സന്തോഷം. ആഘോഷങ്ങളുടെ ചിത്രങ്ങളൊന്നും കാര്യമായി പുറത്തുവന്നില്ല. ഇപ്പോഴിതാ, വളരെ ലളിതമായി നടന്ന പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മകൾ വിസ്മയ മോഹൻലാൽ പുറത്തുവിട്ടിരിയ്ക്കുന്നു.
Find out more: