ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; ഇതുവരെ കൈപ്പറ്റിയത് 82 ലക്ഷത്തോളം! ഓഗസ്റ്റ് 23 മുതൽ തുടങ്ങി കിറ്റുവിതരണമാണ് ഉത്രാട ദിനമായ ഇന്ന് അവസാനിക്കുന്നത്. ഇന്നലെ (ചൊവ്വാഴ്ച) വരെയുള്ള കണക്കുകൾ അനുസരിച്ച് 82 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. റേഷൻ കടകളിൽ 87 ലക്ഷം ഓണക്കിറ്റുകളാണ് ആകെ എത്തിച്ചത്. മിൽമ നെയ്യും ക്യാഷു കോർപറേഷനിലെ കശുവണ്ടി പരിപ്പും ഇപ്രാവശ്യം ഓണക്കിറ്റിൽ ഇടംപിടിച്ചു. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മിൽമ നെയ് 50 മി.ലി, ശബരി മുളക്പൊടി 100 ഗ്രാം, ശബരി മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശർക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം, തുണിസഞ്ചി തുടങ്ങിയവയാണ് ഓണക്കിറ്റിൽ ഉണ്ടാകുക.
തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റാണ് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നത്. ശനിയാഴ്ച വരെയുള്ള കണക്ക് അനുസരിച്ച്, സംസ്ഥാനത്ത് 68 ലക്ഷം പേർ ഇതുവരെ ഓണക്കിറ്റ് കൈപ്പറ്റി. 68,16,931 കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്. ശനിയാഴ്ച മാത്രം 4,51,972 കിറ്റുകളാണ് നൽകിയത്. ഇതോടെ 73 ശതമാനം റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ലഭ്യമായി. എഎവൈ വിഭാഗത്തിൽ 93, പിഎച്ച്എച്ച് വിഭാഗത്തിൽ 91, എൻപിഎസ് വിഭാഗത്തിൽ 77 ശതമാനം കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ലഭിച്ചു. അതേസമയം, ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ഉത്സവസീസണുകളിൽ സ്പെഷ്യൽ ഭക്ഷ്യക്കിറ്റുകൾ തയ്യാറാക്കി വിൽപ്പന നടത്താൻ സപ്ലൈക്കോ തീരുമാനിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. മഞ്ഞ കാർഡുള്ളവർക്ക് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഓണക്കിറ്റ് വിതരണം ചെയ്തു.
ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്ക് ഓണക്കിറ്റ് ലഭിച്ചു. ഓഗസ്റ്റ് 29, 30, 31 തിയതികളിൽ നീല കാർഡ് ഉളളവർക്കും സെപ്റ്റംബർ 1, 2, 3 തിയതികളിൽ വെള്ള കാർഡുടമകൾക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. ഈ തീയതികളിൽ ഒണക്കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് 4, 5, 6, 7 തീയതികളിൽ വാങ്ങാൻ സാധിക്കും. നിശ്ചയിച്ച തീയ്യതികളിൽ വാങ്ങാൻ സാധിക്കാത്തവർക്ക് 4, 5, 6, 7 തീയതികളിൽ ഏത് റേഷൻ കടകളിൽ നിന്നും ഓണക്കിറ്റ് സ്വീകരിക്കാൻ കഴിയും.
സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് 1000 രൂപ നിരക്കിലുള്ള കിറ്റുകളുടെ വിതരണം. ഉപഭോക്താവിന് ഇഷ്ടമുള്ള ഇനങ്ങൾ കൂടി ഇതിൽ തെരഞ്ഞെടുക്കാം. സംസ്ഥാനത്തെ മുൻഗണേനതര റേഷൻ കാർഡ് ഉടമകൾക്ക് ഗോതമ്പിന് പകരം സെപ്തംബർ അവസാനം മുതൽ റാഗിപ്പൊടി വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലെ എല്ലാ റേഷൻ കടകൾ വഴിയും മറ്റ് ജില്ലകളിൽ ഒരു പഞ്ചായത്തിൽ ഒരിടത്തുമാകും റാഗി വിതരണം ചെയ്യുക. ആയിരത്തിലധികം ടൺ റാഗിയാണ് സംസ്ഥാനം കേന്ദ്രത്തോട് ആദ്യഘട്ടം ആവശ്യപ്പെട്ടത്.
Find out more: