പ്രേം നസീറിന്റെ വീട് വിൽക്കുന്നുണ്ടോ? സത്യാവസ്ഥ എന്ത്? മലയാളികളുടെ നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ ചിറയിൻകീഴിലെ വീട് വിൽക്കാനൊരുങ്ങുന്നുവെന്ന വാർത്ത തെറ്റെന്ന് സഹോദരി അനീസ ബീവി വെളിപ്പെടുത്തി. വീട് വിൽക്കാനൊരുങ്ങുന്നുവെന്ന വാർത്ത പച്ചക്കള്ളമാണെന്ന് ഇളയ സഹോദരിയായ അനീസ പറയുന്നു. മാത്രമല്ല മാധ്യമങ്ങളിൽ വരുന്ന വാർത്ത ആര് നൽകിയതാണെന്ന് തനിക്കോ കുടുംബത്തിനോ അറിയില്ലെന്ന് അവർ പറഞ്ഞു. ഒപ്പം വീട് കാട് കയറിയെന്നാണ് വാർത്തയിൽ പറയുന്നത്, അതും വ്യാജമാണ്. പ്രേം നസീറിന്റെ ഇളയ മകൾ റീത്തയുടെ ഉടമസ്ഥതയിലാണ് വീട്. റീത്തയോട് ഫോണിൽ വിവരം തിരക്കിയപ്പോൾ ഇത്തരത്തിലൊരു വാർത്ത അവർ അറിഞ്ഞിട്ടില്ലെന്നാണ് പറഞ്ഞതെന്നും അനീസ പറഞ്ഞു.
നസീർ ജീവിച്ചിരുന്ന കാലത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളേയും സഹായിച്ചിരുന്നു. എന്നാൽ ജന്മനാട്ടിൽ നസീറിനു വേണ്ടി ഒരു സ്മാരകം ഒരുക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അനീസ പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് റീത്തയുടെ മകൾക്ക് വിദേശത്ത് വീട് നിർമ്മിക്കവെ ചിറയിൻകീഴിലെ വീട് വിൽക്കാൻ ആലോചിച്ചിരുന്നു. അന്ന് 50 സെന്റിന് ആറ് കോടി രൂപയാണ് വിലയിട്ടിരുന്നത്. ആ വിൽപ്പന നടക്കാതെ വന്നു. നിലവിൽ വീട് വിൽക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും സർക്കാരിന് ആവശ്യമെങ്കിൽ ആ തുക നൽകി വീട് വാങ്ങട്ടേ എന്നും അനീസ പറഞ്ഞു. വീടും സ്ഥലവും സൗജന്യമായി നൽകിയാൽ സർക്കാർ സംരക്ഷിക്കാമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിലയ്ക്കെടുക്കുന്നതിനെക്കുറിച്ച് സർക്കാർ കൂട്ടായെടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശത്തുള്ള കുടുംബത്തിന് വീട് നോക്കാൻ ബുദ്ധിമുട്ടായതോടെ വിൽക്കാൻ തീരുമാനിച്ചെന്നാണ് വാർത്തകൾ പ്രചരിച്ചത്. 1956-ലാണ് പ്രേം നസീർ ഈ വീട് നിർമ്മിച്ചത്. പ്രേം നസീറിന്റെ മകൾ റീത്തയുടെ മകൾ രേഷ്മയുടെ ഉടമസ്ഥതയിലാണ് 'ലൈല കോട്ടേജ്' എന്ന വീടുള്ളത്. അതേസമയം മലയാള സിനിമയിലെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ ചിറയിൻകീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിലെ വീട് വില്പനയ്ക്ക്. 1956 ൽ ചിറയിൻകീഴ് കൂന്തള്ളൂരിൽ നസീർ മകൾ ലൈലയുടെ പേരിൽ നിർമിച്ച സ്വപ്നഗൃഹം 'ലൈല കോട്ടേജ്' അമേരിക്കയിലുള്ള അവകാശികളാണ് വിൽക്കാൻ തയ്യാറെടുക്കുന്നത്.
ദേശീയപാതയിൽ കോരാണിയിൽ നിന്നു ചിറയിൻകീഴിലേക്കുള്ള പാതയോരത്ത് ഇരുനിലയിൽ 8 കിടപ്പുമുറികളുമായി തലയെടുപ്പോടെ നിൽക്കുന്ന വീടിനും വസ്തുവിനും കോടികൾ വിലവരും. ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവർക്കൊപ്പം നസീർ താമസിച്ചിരുന്നത് ഈ വീട്ടിലാണ്. 50 സെന്റിലുള്ള ഈ ഇരുനിലമന്ദിരം ചലച്ചിത്ര നിർമാതാവ് പി.സുബ്രഹ്മണ്യത്തിന്റെ ചുമതലയിലാണ് നിർമിച്ചത്.
പ്രേംനസീറിന്റെ ഇളയ മകളായ റീത്തയ്ക്കാണ് ഭാഗംവയ്പ്പിലൂടെ ഈ വീട് ലഭിച്ചത്. പിന്നീട് റീത്ത തന്റെ മകൾക്ക് വീട് കൈമാറി. കുടുംബസമേതം അമേരിക്കയിലുള്ള ഇവർക്ക് വീട് നിലനിറുത്താൻ താത്പര്യമില്ലാത്തതാണ് വില്പനയ്ക്കുവയ്ക്കാൻ കാരണം. ഏറെക്കാലമായി പൂട്ടിയിട്ട വീട് ജീർണിച്ചു തുടങ്ങി. വാതിലുകളും ജനാലകളും ചിതൽ കയറി ദ്രവിച്ചു. വീട്ടുവളപ്പിൽ വള്ളിപ്പടർപ്പുകളും കുറ്റിക്കാടുകളും വളർന്ന നിലയിലാണ്.
Find out more: