ഒരു സ്ഥലത്തും പോയിട്ടില്ലെന്നോ പോകില്ലെന്നോ പറഞ്ഞിട്ടില്ല; സുകുമാരൻ നായർക്ക് വിഡി സതീശന്റെ മറുപടി! താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുയാണെന്നും എൻഎസ്എസിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു. താൻ എൻഎസ്എസ് ആസ്ഥാനത്ത് പോയിരുന്നുവെന്നും അത് പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. എൻസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മറുപടി. "പാർട്ടി ഏൽപ്പിച്ച ഒരു ചുമതലയുമായിട്ടാണ് ഞാൻ അവിടേക്ക് പോയത്. നാളെ ഒരു ആവശ്യത്തിന് വിളിച്ചാൽ ഞാൻ വരുന്നതിന് തടസമില്ലെന്ന് അദ്ദേഹം പറഞ്ഞാൽ നാളെയും അവിടേക്ക് പോകും. എൻഎസ്എസിനെതിരെ പ്രതികൂലമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ അടുത്തയിടെ എൻഎസ്എസിനെതിരെ അനുകൂലമായി പറഞ്ഞിരുന്നു. ഇന്ത്യയിൽ സംഘപരിവാർ ശക്തികൾക്ക് വിലയ്ക്കെടുക്കാൻ കഴിയാത്ത ഹിന്ദു സംഘടനയാണ് എൻഎസ്എസ്.



 അവരുടെ മതിൽക്കെട്ടിനകത്തേക്ക് സംഘപരിവാർ ശക്തികളെ അവർ കയറ്റിയിട്ടില്ല. അക്കാര്യത്തിൽ ഇതുവരെ ഒരു സെക്യുലർ നിലപാടാണ് അവർ സ്വീകരിച്ചിട്ടുള്ളത്. അതാണ് എൻഎസ്എസിനെക്കുറിച്ച് നടത്തിയ പരാമർശം. സമുദായ സംഘടനകളെക്കുറിച്ച് പൊതുവായാണ് പറഞ്ഞിട്ടുള്ളത്. അതാണ് എന്റെ നിലപാട്." സതീശൻ പറഞ്ഞതായി റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു. "പാർട്ടി ഏൽപ്പിച്ച ഒരു ചുമതലയുമായിട്ടാണ് ഞാൻ അവിടേക്ക് പോയത്. നാളെ ഒരു ആവശ്യത്തിന് വിളിച്ചാൽ ഞാൻ വരുന്നതിന് തടസമില്ലെന്ന് അദ്ദേഹം പറഞ്ഞാൽ നാളെയും അവിടേക്ക് പോകും. എൻഎസ്എസിനെതിരെ പ്രതികൂലമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ അടുത്തയിടെ എൻഎസ്എസിനെതിരെ അനുകൂലമായി പറഞ്ഞിരുന്നു. ഇന്ത്യയിൽ സംഘപരിവാർ ശക്തികൾക്ക് വിലയ്ക്കെടുക്കാൻ കഴിയാത്ത ഹിന്ദു സംഘടനയാണ് എൻഎസ്എസ്. അവരുടെ മതിൽക്കെട്ടിനകത്തേക്ക് സംഘപരിവാർ ശക്തികളെ അവർ കയറ്റിയിട്ടില്ല.




 അക്കാര്യത്തിൽ ഇതുവരെ ഒരു സെക്യുലർ നിലപാടാണ് അവർ സ്വീകരിച്ചിട്ടുള്ളത്. അതാണ് എൻഎസ്എസിനെക്കുറിച്ച് നടത്തിയ പരാമർശം. സമുദായ സംഘടനകളെക്കുറിച്ച് പൊതുവായാണ് പറഞ്ഞിട്ടുള്ളത്. അതാണ് എന്റെ നിലപാട്." സതീശൻ പറഞ്ഞതായി റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു. കെപിസിസിയുടെ നിലപാട് അറിയണമെങ്കിൽ അത് കെപിസിസി അധ്യക്ഷൻ പറയും. അതെനിക്ക് പറയാനാകില്ല. കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടാൻ സമുദായ സംഘടനകളെ അനുവദിക്കാറില്ല. അങ്ങനെ ഇടപെടുന്ന സാഹചര്യം വന്നാൽ അപ്പോൾ ഇടപെട്ടാൽ മതിയല്ലോ. അതിനെക്കുറിച്ച് ഇപ്പോൾ പറയേണ്ടതില്ലല്ലോ- വിഡി സതീശൻ പറഞ്ഞു.



 അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ്. പുതിയ പ്രതിപക്ഷ നേതാവിൻറേത്‌ വിലകുറഞ്ഞ പ്രസ്താവനകളാണെന്നും പ്രതിപക്ഷ നേതാവായത് മുതൽ അദ്ദേഹം മത-സാമുദായികസംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയിൽ വിമർശിക്കുകയാണെന്നും പ്രസ്താവനയിലൂടെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വിമർശിച്ചു. ഈ തെരഞ്ഞെടുപ്പിൽ മുന്നണിവ്യത്യാസമില്ലാതെതന്നെ, എല്ലാ രാഷ്ട്രീയപ്പാർട്ടികളിൽപ്പെട്ട ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളും എൻ.എസ്.എസ്സിൽ വന്ന് സഹായം അഭ്യർത്ഥിക്കുകയുണ്ടായി എന്നും പ്രതിപക്ഷ നേതാവും ഇത്തരത്തിൽ സഹായം അഭ്യർഥിച്ച് വന്നിരുന്നെന്നും എൻഎസ്എസ് പറയുന്നു.



 പ്രതിപക്ഷനേതാവും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സഹായം അഭ്യർത്ഥിച്ച് എൻ.എസ്.എസ്. ആസ്ഥാനത്ത് എത്തി, ഒരു മണിക്കൂറോളം ചെലവഴിച്ചതാണ്. അതിനുശേഷം താലൂക്ക് യൂണിയൻ നേതൃത്വത്തെയും കരയോഗനേതൃത്വങ്ങളെയും നേരിട്ടുകണ്ട് അവരോടും സഹായം അഭ്യർത്ഥിച്ചു. എന്നിട്ടാണ് പുതിയ സ്ഥാനലബ്ധിയിൽ മതിമറന്ന് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത്' എൻഎസ്എസ് പ്രസ്താവനയിൽ പറയുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.  

Find out more: