അടുത്ത പിറന്നാളിന് അരികിലൊരാൾ കൂടിയുണ്ടാവും; ദിയ കൃഷ്ണ! അശ്വിനും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു ദിയ പിറന്നാൾ ആഘോഷിച്ചത്. നാലഞ്ച് വർഷമായി പിറന്നാൾ സമയത്ത് നാട്ടിലുണ്ടാവാറില്ല. ഇത്തവണയും നാട്ടിൽ ഇല്ലാത്തതിന് അമ്മ നല്ല സങ്കടത്തിലാണ്. ഞാൻ വീട്ടിലില്ലെങ്കിലും അവർ കേക്ക് കട്ട് ചെയ്യും. ഞാൻ കാരണം അവർക്ക് കേക്ക് കഴിക്കാൻ പറ്റുന്നുണ്ടല്ലോ എന്നോർത്ത് സന്തോഷിക്കാം. എനിക്ക് കേക്ക് പൊതുവെ ഇഷ്ടമില്ല. ജസ്റ്റ് മുറിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മാത്രമേ ഞാൻ കൂടാറുള്ളൂ എന്നും ദിയ പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു ദിയ കൃഷ്ണ 27ാം പിറന്നാൾ ആഘോഷിച്ചത്. കുഞ്ഞതിഥി വരുന്നതിന് തൊട്ടുമുൻപുള്ള പിറന്നാളാണ് ഇത്. അടുത്ത പിറന്നാളിന് എന്തായാലും ആളും കൂടെയുണ്ടാവും.അത്രയും ദിവസം നമ്മളെ ആർക്കും വേണ്ടായിരിക്കും. ബർത്ത് ഡേ അന്ന് നമ്മളെ നടുക്ക് പിടിച്ച് നിർത്തി പാട്ട് പാടുകയായിരുന്നു.
നമ്മളെ കൈപിടിച്ച് മിഠായി കൊടുക്കാനും പറയുമായിരുന്നു. കുട്ടിക്കാലത്തെ ബർത്ത് ഡെ സെലിബ്രേഷൻ ഓർക്കുമ്പോൾ അതൊക്കെയാണ് മനസിലേക്ക് വരുന്നതെന്നും ദിയ പറയുന്നുണ്ടായിരുന്നു. അടുത്ത വർഷം ഇവിടെ അടുത്ത് ഒരാളെയും ചേർത്ത് നിർത്തിയായിരിക്കും ഞാൻ കേക്ക് കട്ട് ചെയ്യാൻ പോവുന്നത്. പിറന്നാള് ദിവസം സുഹൃത്തുക്കളോടൊപ്പമായി ഡിന്നറിന് പോയതും വീഡിയോയില് കാണിച്ചിരുന്നു. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി ദിയയ്ക്ക് പിറന്നാളാശംസ അറിയിച്ചെത്തിയത്.പൊതുവെ ബലൂൺ ഊതാനും ഡെക്കറേഷനുമെല്ലാം ഞാൻ കൂടാറുണ്ട്. ഇത്തവണ അതിനുള്ള എനർജിയില്ല. കേക്ക് കഴിക്കാനും ഞാൻ കൂടില്ലെന്നും അവരോട് പറഞ്ഞിട്ടുണ്ട്. അശ്വിനും സുഹൃത്തുക്കളുമായിരുന്നു അലങ്കാരങ്ങളെല്ലാം ചെയ്തത്.
ഇത്തവണ മനോഹരമായൊരു റിംഗായിരുന്നു അശ്വിൻ നൽകിയത്. മുൻപൊരു ബർത്ത് ഡേയ്ക്ക് അശ്വിൻ ഡമയണ്ട് ഇയർ റിംഗ്‌സ് തന്നിരുന്നു. അമ്മ തന്ന ഡയമണ്ട് ബ്രേസ് ലെറ്റ് ഞാനും ഇന്ന് ഇടുന്നുണ്ടെന്നും ദിയ പറഞ്ഞിരുന്നു.പിറന്നാൾ ദിവസം എങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ദിയ പുതിയ വ്‌ളോഗിലൂടെ. ചിന്നമ്മച്ചിക്കൊപ്പമാണ് ഞങ്ങൾ. ഒരു ഗൗണൊക്കെ എടുത്താണ് വന്നത്. ഫോട്ടോ എടുക്കാനാണ്, നേരത്തെ നല്ല ക്ലിയർ സ്‌കിൻ ആയിരുന്നു. ഇപ്പോൾ മൊത്തം കുരുക്കളായി. അതെന്ന് വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത് പ്രഗ്നൻസി കഴിഞ്ഞ് പോവുമോ, ഇല്ലയോ എന്ന കാര്യത്തിൽ നല്ല ടെൻഷനുണ്ട്.
അത് തന്നെ തൊട്ടുനോക്കുന്നതാണ് ഇപ്പോഴത്തെ പരിപാടി.നാലഞ്ച് വർഷമായി പിറന്നാൾ സമയത്ത് നാട്ടിലുണ്ടാവാറില്ല. ഇത്തവണയും നാട്ടിൽ ഇല്ലാത്തതിന് അമ്മ നല്ല സങ്കടത്തിലാണ്. ഞാൻ വീട്ടിലില്ലെങ്കിലും അവർ കേക്ക് കട്ട് ചെയ്യും. ഞാൻ കാരണം അവർക്ക് കേക്ക് കഴിക്കാൻ പറ്റുന്നുണ്ടല്ലോ എന്നോർത്ത് സന്തോഷിക്കാം. എനിക്ക് കേക്ക് പൊതുവെ ഇഷ്ടമില്ല. ജസ്റ്റ് മുറിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മാത്രമേ ഞാൻ കൂടാറുള്ളൂ എന്നും ദിയ പറഞ്ഞിരുന്നു.
Find out more: