ബാലിയിലെ സെക്കൻഡ് ഹണിമൂണിനെക്കുറിച്ച് ശ്രീവിദ്യയും രാഹുലും!എയർപോർട്ടിൽ നിന്ന് തുടങ്ങിയ വ്‌ളോഗിൽ എല്ലാ കാഴ്ചകളും കാണിച്ചിരുന്നു. സെക്കൻഡ് ഹണിമൂണിനായി ഞങ്ങൾ ബാലിയിലേക്ക് പോവുകയാണെന്നായിരുന്നു ദിവസങ്ങൾക്ക് മുൻപ് രാഹുലും ശ്രീവിദ്യയും പറഞ്ഞത്. രണ്ടാത്മക്കൾ എന്ന ക്യാപ്ഷനോടെയായിരുന്നു ബാലിയിലെ ആദ്യ ചിത്രം പങ്കുവെച്ചത്. വീഡിയോയിലൂടെയായി യാത്രയെക്കുറിച്ച് രാഹുൽ വിശദീകരണവും നൽകിയിരുന്നു. ഇത് തുടരണമെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.ആദ്യം പോയത് മലേഷ്യയിലേക്കായിരുന്നു. ഇത്തവണ ബാലിയാണ് തിരഞ്ഞെടുത്തത്. തൽക്കാലത്തേക്ക് മാത്രമുള്ള ഡ്രസുമായാണ് ഞങ്ങൾ പോയത്. അവിടെ നിന്നും മാക്‌സിമം പർച്ചേസ് ചെയ്യണമെന്നും പറഞ്ഞിരുന്നു.ലക്ഷങ്ങൾക്കൊന്നും ഒരുവിലയും ഇല്ലെന്ന് മനസിലായത് ഇവിടെ വന്നപ്പോഴാണ്. വന്നപ്പോൾ തന്നെ ചെയ്തത് കറൻസി മാറ്റമാണ്. 




ട്രിപ്പിനായി വരുന്നവർ മാത്രമല്ല ജീവിക്കാനായി തൊഴിലിനായി ഇവിടം തിരഞ്ഞെടുത്തവരുമുണ്ട്.നാട്ടിൽ നിന്നേ ചിന്നു സ്വിമ്മിംഗ് സ്യൂട്ട് വാങ്ങിയിരുന്നു. ഭാര്യയെ സ്വിം സ്യൂട്ടിൽ കാണാനാഗ്രഹിക്കാത്തവരുണ്ടോയെന്നായിരുന്നു രാഹുലിന്റെ കമന്റ്. ബീച്ചും, വാട്ടർ സ്‌പോർട്‌സ് ആക്റ്റിവിറ്റിയുണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.
ബനാന ബോട്ടും , ജെറ്റസ്‌കിയുമൊക്കെയായി ഗംഭീരമായിരുന്നു ഈ യാത്ര. മറക്കാനാവാത്ത നിമിഷങ്ങളുമായാണ് ഞങ്ങൾ മടങ്ങുന്നതെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.കണ്ണുകളെപ്പോലും വിശ്വസിക്കാനാവാത്ത എക്‌സ്പീരിയൻസായിരുന്നു അണ്ടർവാട്ടറിൽ പോയപ്പോൾ.സെക്കൻഡ് ഹണിമൂണിനായി ഞങ്ങൾ ബാലിയിലേക്ക് പോവുകയാണെന്നായിരുന്നു ദിവസങ്ങൾക്ക് മുൻപ് രാഹുലും ശ്രീവിദ്യയും പറഞ്ഞത്. എയർപോർട്ടിൽ നിന്ന് തുടങ്ങിയ വ്‌ളോഗിൽ എല്ലാ കാഴ്ചകളും കാണിച്ചിരുന്നു.




 ബാലിയിലെ എടിവി ബൈക്ക് യാത്രയെക്കുറിച്ചും അദ്ദേഹം വിവരിച്ചിരുന്നു. ഞാനും ചിന്നുവും കൂടി ഒരു എടിവി ബൈക്ക് ഓടയിൽ ഇടിച്ച് ഇറക്കിയിരുന്നു. ബാലിയിലേക്ക് പോവാൻ പ്ലാനിട്ടത് മുതൽ കാത്തിരുന്ന സംഭവമായിരുന്നു ഈ എടിവി റൈഡ്.

പാക്കേജിലുള്ള കാര്യമായതിനാൽ പ്രത്യേകിച്ച് കാശ് മുടക്കൊന്നും ഇല്ലായിരുന്നു. സ്‌കൂട്ടിയും ഡിയോയുമൊക്കെ ഓടിക്കുന്നത് പോലെയായിരിക്കും ഇതും എന്നായിരുന്നു കരുതിയത്. എന്നാൽ സംഗതി നല്ല പാടുള്ള കാര്യമാണ്. ഹാൻഡിൽ വളയ്ക്കണമെങ്കിൽ തന്നെ രണ്ടുപേർ പിടിക്കണം എന്ന അവസ്ഥയാണ്. അത്രയ്ക്ക് ടൈറ്റായിരുന്നു.
ഇവിടെ വന്ന് നാണം കെടേണ്ടല്ലോ എന്ന് കരുതിയാണ് വണ്ടി മുന്നോട്ടെടുത്തത്. പിന്നെ ചിന്നു പുറകിലുണ്ടല്ലോ എന്ന ധൈര്യവുമുണ്ടായിരുന്നു. എന്ത് സംഭവിച്ചാലും കൂട്ടിനൊരാളുണ്ടല്ലോ. ആ ധൈര്യത്തിൽ നേരെ ചെന്നറിങ്ങിയത് ഓടയിലേക്കാണ്. ദൈവഭാഗ്യമുള്ളത് കൊണ്ട് പരിക്കൊന്നും പറ്റിയില്ല. 

Find out more: