കുറച്ചു മുന്നെയാണ് നാം നരേന്ദ്ര മോദി തണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നെല്ലാം താത്കാലികമായി പിന്മാറുന്നു എന്നുള്ള വിവരം അറിഞ്ഞത്. എന്നാൽ അതിനേക്കാൾ കുറേക്കൂടി കൗതുകമുണർത്തുന്ന മറ്റൊരു കാര്യമാണ് ഇപ്പോൾ പ്രധാനമന്ത്രി മോദി, തന്നെ അനുകൂലിക്കുന്ന സ്ത്രീകളോട് ,പറഞ്ഞിരിക്കുന്നത്. അതായത്, സോഷ്യൽമീഡിയ ഉപേക്ഷിക്കാനൊരുങ്ങുന്നു എന്ന ട്വീറ്റിനു പിന്നാലെ തന്‍റെ അക്കൗണ്ട് വനിതാ ദിനത്തിൽ വനിതകൾ കൈകാര്യം ചെയ്യുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
മാർച്ച് എട്ട് വനിതാ ദിനത്തിൽ, സോഷ്യൽമീഡിയ അക്കൗണ്ടുകൾ, ഉപേക്ഷിക്കുന്നത് സംബന്ധിച്ച്, തീരുമാനമെടുക്കുമെന്ന് പറഞ്ഞ മോദി, തന്‍റെ അക്കൗണ്ടുകൾ, വനിതകൾ അന്നേ ദിവസം കൈകാര്യം ചെയ്യുമെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഈ വനിതാദിനത്തിൽ ജീവിതത്തിലൂടെയും ജോലിയിലൂടെയും തങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകൾക്ക് എന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നൽകുമെന്നും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാൻ അത് സഹായിക്കുമെന്നുമാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഈ വനിതാദിനത്തിൽ ജീവിതത്തിലൂടെയും ജോലിയിലൂടെയും തങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകൾക്ക് എന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നൽകുമെന്നും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാൻ അത് സഹായിക്കുമെന്നുമാണ് മോദി ട്വീറ്റിലൂടെ പറഞിരിക്കുന്നത്.നിങ്ങള്‍ അത്തരമൊരു സ്ത്രീയാണോ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അത്തരമൊരു സ്ത്രീയെ അറിയുമോ, എങ്കില്‍ #SheInspiresUs എന്ന ഹാഷ്ടാഗില്‍ വിവരം ഷെയര്‍ ചെയ്യു.'- ട്വീറ്റില്‍ മോദി പറയുന്നു.
ഇന്നലെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിൽ വളരെയധികം അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങള്‍ നിരോധിക്കാനുള്ള നീക്കമാണോയെന്ന് സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അടക്കം ആരോപിക്കുന്നതിനിടെയാണ് പുതിയ നീക്കം.
ചൈനയുടെ തദ്ദേശീയ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം ആയ വെയ്ബോയുടെ മാതൃകയിൽ ഇന്ത്യൻ നിർമ്മിത മാധ്യമം കൊണ്ടുവരാനുള്ള പദ്ധതിയുടെ തുടക്കമാണെന്നും അഭ്യൂഹങ്ങളുയർന്നു.ഇന്ത്യയിൽ സാമൂഹ്യമാധ്യമങ്ങൾ നിരോധിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നായിരുന്നു മറ്റൊരു പ്രചാരണം.
അതേസമയം, ഡൽഹിയിലെ കലാപത്തിൽ നിന്നും സിഎഎ വിരുദ്ധ സമരത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മോദിയുടെ ഈ നാടകമെന്ന് പ്രതിപക്ഷവും ആരോപണമുയർത്തി. ”സോഷ്യൽ മീഡിയയല്ല, വിദ്വേഷം ഉപേക്ഷിക്കൂ” എന്നാണ് രാഹുൽ ഗാന്ധി ഇതിനോട് പ്രതികരിച്ചത്.
click and follow Indiaherald WhatsApp channel