250 കോടി ക്ലബിൻ്റെ നേട്ടവുമായി 'വാരിസും തുനിവും! 2023 ലെ പൊങ്കലിന് സൂപ്പർ താരങ്ങളായ തല അജിത്തും ദളപതി വിജയും നായകനായി ചിത്രങ്ങളുടെ ബോക്സോഫീസ് പോരാട്ടത്തിനാണ് വേദിയായത്. രണ്ടു ചിത്രങ്ങളും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നുള്ള വിമർശനം നേരിട്ടെങ്കിലും മികച്ച കളക്ഷനാണ് ആദ്യ 10 ദിനങ്ങൾ പിന്നിടുമ്പോൾ ചിത്രങ്ങൾ നേടിയിരിക്കുന്നത്. തമിഴ് സിനിമയുടെ സീസൺ സമയമാണ് പൊങ്കൽ. അതുകൊണ്ടു തന്നെ വമ്പൻ റിലീസുകളും കടുത്ത മത്സരങ്ങളുമാണ് ബോക്സോഫീസിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.വിദേശ രാജ്യങ്ങളിൽ വിജയുടെ വാരിസിനാണ് മികച്ച കളക്ഷനുള്ളത്. യുകെയിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിൽ മൂന്നാം സ്ഥാനത്താണ് വാരിസ് ഇടം പിടിച്ചിരിക്കുന്നത്. ഇതോടെ തുനിവിനേക്കാൽ മികച്ച കളക്ഷനിലേക്ക് വാരിസ് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.




  കേരളത്തിൽ വലിയ ഹൈപ്പോടെ എത്തിയങ്കിലും മികച്ച ഇനിഷ്യലിനപ്പുറം ചിത്രം വലിയ രീതിയിൽ ബോക്സോഫീസ് നേട്ടം സ്വന്തമാക്കാൻ രണ്ടു ചിത്രങ്ങൾക്കും കഴിഞ്ഞില്ല.കണക്കുകൾ പ്രകാരം 250 കോടി ക്ലബിൽ വാരിസും തുനിവും ഇടം കഴിഞ്ഞു. പത്തു ദിവസത്തെ വേൾഡ് വൈഡ് കളക്ഷനിൽ തുനിവ് 250 കോടിയിലെത്തി നിൽക്കുമ്പോൾ വാരിസ് 300 കോടിയോളമെത്തുന്നു. തമിഴ്നാട്ടിൽ നിന്നുതന്നെയാണ് ഇരു ചിത്രങ്ങൾക്കും മികച്ച കളക്ഷൻ നേടിയിരിക്കുന്നത്. ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, സംഗീത കൃഷ്ണ തുടങ്ങിയവർ പ്രധാന താരങ്ങളായ ചിത്രത്തിൽ നായികയായി എത്തുന്നത് രാഷ്മിക മന്ദാനയാണ്. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു സമ്പന്ന ബിസിസസ് കുടുംബത്തിൽ ഉടലെടുക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ അപ്പൻ എഴുതിത്തള്ളിയിരുന്ന മകൻ ഏറ്റെടുക്കുന്നതും ദൗത്യം പൂർത്തീകരിക്കുന്നതുമാണ് ചിത്രത്തിൻ്റെ പ്രമേയം.





വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിച്ചത്.തമിഴകത്ത് ഏറ്റവും ആരാധക പിന്തുണയുള്ള താരങ്ങളാണ് അജിത്തും വിജയും. ഇവരുടെ ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും തിയറ്ററുകളിൽ വൻ വരവേൽപാണ് ലഭിക്കാറുള്ളത്. കുടുംബ പശ്ചാത്തലത്തിലുള്ള കഥയുമായിട്ടാണ് വിജയ് ഇത്തവണ വാരിസുമായി എത്തിയത്. വിജയ് ഇപ്പോൾ ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിൽ അഭിനയിക്കുകയാണ്. തൃഷ നായികയാകുന്ന ദളപതി 67 എന്നു താൽകാലികമായി പേരു നൽകിയ ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് അടക്കം വലിയ താരനിരയാണ് എത്തുന്നത്. അജിത്ത് ഇനി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് എത്തുകയാണ്.




 മുംബൈ ലൊക്കേഷനാകുന്ന ചിത്രത്തിൽ ഐശ്വര്യ റായി, അരവിന്ദ് സ്വാമി, സന്താനം തുടങ്ങിയ താരങ്ങളും എത്തുന്നു.നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ എച്ച്. വിനോദും അജിത്തും ഒന്നിച്ച ചിത്രമായിരുന്നു തുനിവ്. മലയാളി താരം മഞ്‍ജു വാര്യരാണ് ചിത്രത്തിലെ നായികയായത്. ഒരു ബാങ്ക് റോബറിയിൽ തുടങ്ങുന്ന കഥ ട്വിസ്റ്റുകളും, സർപ്രൈസുകളും നൽകിയാണ് പ്രേക്ഷകർക്കായി ഒരുക്കിവച്ചത്. വലിയ താരനിരയിലെത്തിയ ചിത്രം ഫെബ്രുവരിയിൽ നെറ്റ്‍ഫ്ലിക്സിലായിരിക്കും സ്‍ട്രീമിംഗ് എന്ന് നിർമാതാവ് ബോണി കപൂർ അറിയിച്ചിടുണ്ട്.

Find out more: