പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 500 കോടി രൂപ സംഭാവനയായി നല്‍കുമെന്ന് ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ paytm.
ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന കൊറോണ ബാധക്കെതിരേ സര്‍ക്കാര്‍ പോരാട്ടം നടത്തുമ്പോള്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കേണ്ട ചുമതല നമുക്കുണ്ട്.
പെടിഎമ്മിന്റെ എല്ലാ ഉപയോക്താക്കളും പ്രധാനമന്ത്രിയുടെ ദുരതാശ്വാസനിധിയിലേക്ക് സംഭവാന നല്‍കി കൊറോണക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് പെടിഎം പ്രസിഡന്റ് മധുര്‍ ഡിയോറ വക്തമാക്കി.
അതേസമയം പെടിഎം ലെ വാലറ്റ്, യു പി ഐ, പേയ്ടിഎം ബാങ്ക് ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചുള്ള എല്ലാ പണമിടപാടുകള്‍ക്കും പത്ത് രൂപ വരെ അധികം നിധിയിലേക്ക് നല്‍കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
പെടിഎമ്മിലൂടെ നടത്തുന്ന ഓരോ പണമിടപാടുകള്‍ക്കും കമ്പനി ഓരോ ചെറിയ തുക പ്രധാനമന്ത്രിയുടെ ദുരതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
click and follow Indiaherald WhatsApp channel