
പണമിടപാട് കേസില്‍ മലയാളി വ്യവസായി സി.സി തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തു.
ഒ.എന്‍.ജി.സിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ് ച്യ്തത്.
ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സി.സി തമ്പിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളായ ഹോളിഡേ സിറ്റി സെന്റര്‍, ഹോളിഡേ പ്രോപ്പര്‍ട്ടീസ്, ഹോളിഡേ ബേക്കല്‍ റിസോര്‍ട്‌സ് എന്നിവ എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലായിരുന്നു.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 1999 പ്രകാരമാണ് അറസ്റ്റ്.
288 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളില്‍ സി.സി തമ്പി നേരത്തെ അന്വേഷണം ഉണ്ടായിരുന്നു.
ഒ.എന്‍.ജി.സി ഇടപാടില്‍ 1000 കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. ഇടപാടില്‍ തമ്പിക്ക് പങ്കുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് 2017ല്‍ എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ദുബായ് കേന്ദ്രീകരിച്ചുള്ള വ്യവസായിയാണ് സി.സി തമ്പി.