മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ ജീവിതം ഉടൻ ബിഗ് സ്‌ക്രീനിൽ; അദിവി ശേഷ് നായകനാവുന്ന 'മേജർ' ട്രെയിലർ! പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ ജീവിത കഥ പറയുന്ന 'മേജർ' എന്ന സിനിമയുടെ പുതിയ ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണൻറെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരൺ ടിക്കയാണ് സംവിധാനം. നടൻ മഹേഷ് ബാബുവിൻറെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എൻറർടെയ്ൻമെൻറ്സും സോണി പിക്ചേഴ്സ് ഇൻറർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.





  അദിവി ശേഷ് നായകനായെത്തുന്ന ചിത്രം 2022 ജൂൺ 3നാണ് തീയേറ്ററുകളിലെത്തുന്നത്. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്. പിആർഒ: ആതിര ദിൽജിത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, 7 പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്.






  സന്ദീപിൻറെ ധീരതയ്ക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 26 /11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻആർഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 





  ശശി കിരൺ ടിക്കയാണ് സംവിധാനം. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. പ്രകാശ് രാജ്, രേവതി എന്നിവരാണ് സന്ദീപിന്റെ അച്ഛനമ്മമാരായി എത്തുന്നത്. മുരളി ശർമയാണ് മറ്റൊരു താരം. ശോഭിത ധുലിപാല, സായി മഞ്ജരേക്കർ എന്നിവരാണ് നായികമാർ. ആദിവി ശേഷ് തന്നെയാണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്.

Find out more: