രാജ്യത്ത് കൊറോണ രോഗം ഭേദമായി തിരികെ പോകുന്നവരുടെ നിരക്ക് ഏറ്റവുമധികം കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
218 പേരാണ് ഇവിടെ രോഗം പൂര്‍ണമായും ഭേദമായതെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണ്‍ നീട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളും പുറത്തുവന്നുകഴിഞ്ഞു.
ചില മേഖലകളില്‍ 20-ാം തിയതി മുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
കേരളത്തില്‍ ഏതൊക്കെ വിധത്തിലാണ് അവ നടപ്പിലാക്കാനാവുകയെന്നത് നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്നാല്‍ ഇന്ന് ഇളവുകള്‍ പ്രഖ്യാപിക്കുന്ന കൂട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കൂടുതല്‍ സാമ്പത്തിക സഹായത്തിന്റെ മേഖലകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ പോയിട്ടില്ല. അത് അടുത്തുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്ത് രോഗ പരിശോധന നടത്തുന്നതിന്റെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
വിദേശരാജ്യങ്ങളില്‍ കൂടുതല്‍ ക്വാറന്റൈനുകള്‍ തുടങ്ങുമെന്ന വിവരങ്ങള്‍ അന്വേഷണത്തിന് മറുപടിയായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
യുഎയിലെ പ്രവാസികള്‍ക്കായി ക്വാറന്റൈന്‍ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനായി ദുബായ് ഹെല്‍ത്ത് അതോറിറ്റി സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടുത്തെ പ്രവാസികള്‍ക്ക് ഗുണകരമാകും.
ഇക്കാര്യത്തില്‍ ദുബായ് ഭരണാധികാരികള്‍ അഭിനന്ദനീയമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. യുഎഇയിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് ജനറല്‍ എന്നിവരുമായി നോര്‍ക്ക റൂട്‌സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കര്‍ണാടകയില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
click and follow Indiaherald WhatsApp channel