ഇറാന്റെ ഒരു മിസൈൽ വീഴ്ത്താൻ ഇസ്രായേലിന് എത്ര ചിലവാകും? യുഎസ്സിന്റെ കൂടി സഹായത്തോടെ നിർമ്മിച്ച ആരോ സിസ്റ്റം ഇസ്രായേലിന്റെ ഏറ്റവും കരുത്തുറ്റ പ്രതിരോധ ആയുധമാണ്. ഇറാനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകളുടെയും ക്രൂയിസ് മിസൈലുകളുടെയും ഡ്രോണുകളുടെയും പ്രളയം തന്നെ നടക്കുമ്പോഴും ഇസ്രായേൽ പതറാതെ നിന്ന് തടുത്തു കൊണ്ടിരിക്കുന്നത് ആരോ അടക്കമുള്ള അത്യാധുനിക മിസൈൽവേധ സംവിധാനങ്ങളുടെ പിൻബലത്തോടെയാണ്. ഇത് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ചെലവേറിയ ഒരു പദ്ധതിയാണ്. എന്നാൽ, യുഎസ്സുമായുള്ള ഇസ്രായേലിന്റെ സവിശേഷമായ പ്രതിരോധ ബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള യുദ്ധ നയതന്ത്രത്തിൽ ഈ ചെലവുകളെല്ലാം ഇസ്രായേലിന് നഷ്ടമല്ലായെന്നത് മറ്റൊരു കാര്യം. എങ്കിലും ഇറാനിൽ നിന്നുള്ള ഒരു മിസൈലിനെ പ്രതിരോധിച്ച് തകർക്കാൻ ഇസ്രായേലിന് എന്ത് ചെലവ് വരും?
ലോകത്തിലെ ഏറ്റവും നിർമ്മാണച്ചെലവുള്ള മിസൈൽവേധ സംവിധാനങ്ങളുടെ പട്ടികയെടുത്താൽ അതിൽ ആദ്യസ്ഥാനങ്ങളിലൊന്ന് ഇസ്രായേലിന്റെ ആരോ 3-ക്കുള്ളതാണ്.ഡേവിഡ്സ് സ്ലിങ്, ആരോ സിസ്റ്റംസ്, അയേൺ ഡോം എന്നീ പ്രതിരോധ സംവിധാനങ്ങളാണ് ഇറാന്റെ മിസൈലുകളെ തടുക്കാൻ ഇസ്രായേൽ ഉപയോഗിക്കുന്നത്. ജൂൺ 18 വരെ 370 മിസൈലുകൾ ഇറാൻ തൊടുത്തിട്ടുണ്ട്. നൂറുകണക്കിന് ഡ്രോണുകളും ഇസ്രായേലിന്റെ ആകാശത്തേക്ക് ഇറാനിൽ നിന്ന് പറന്നെത്തി. ഇവയെ നേരിട്ടത് പ്രധാനമായും മുകളിൽ പറഞ്ഞ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ചാണ്. ജൂൺ 13ന് ഇറാനിൽ നടത്തിയ ആക്രമണത്തിനു ശേഷമുള്ള ആക്രമണപ്രത്യാക്രമണങ്ങളിൽ അയേൺ ഡോം, ആരോ തുടങ്ങിയ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾക്കൊപ്പം യുഎസ്സിന്റെ സിസ്റ്റങ്ങളും പ്രയോഗിക്കപ്പെടുന്നുണ്ട്.
ഥാഡ് (THAAD) സിസ്റ്റം ഉപയോഗിക്കുന്നതിനെ കുറിച്ചാണ് വാർത്തകൾ കാണുന്നത്. SAM-3 ഉപയോഗിച്ചതായി റിപ്പോർട്ടുകൾ ലഭ്യമല്ല. പ്രധാനമായും അഞ്ച് പ്രതിരോധ സംവിധാനങ്ങളാണ് ഇറാനെതിരെ ഇസ്രായേൽ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത് എന്ന് നമുക്കറിയാം. അയേൺ ഡോം, ഡേവിഡ്സ് സ്ലിങ്, ആരോ സിസ്റ്റംസ്, ഥാഡ്, സാം-3 എന്നിവ. ഇവയിൽ യുഎസ്സിന്റെ നേരിട്ടുള്ള പ്രതിരോധ സംവിധാനങ്ങളായ ഥാഡ്, SAM-3 എന്നിവയുടെ ചെലവ് യുഎസ്സിന്റെ പ്രതിരോധ ബജറ്റിലാണ് വരിക, അത് ഇസ്രായേലിന്റെ ചെലവല്ല.
യൂറോപ്പിലും മധ്യേഷ്യയിലും ഏഷ്യയിലുമെല്ലാം യുഎസ്സിന്റെ ഈ സിസ്റ്റം വിന്യസിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഇസ്രായേലിലും ഉണ്ട്.ഇസ്രായേലിന് ഒരു ദിവസത്തെ ആക്രമണ-പ്രതിരോധ നടപടികൾക്ക് ചെലവാകുന്നത് ഏതാണ്ട് 285 ദശലക്ഷം ഡോളറാണ്. ഇസ്രായേലിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ധനകാര്യ ദിനപത്രമായ ദി മാർക്കറാണ് ഈ കണക്ക് പറയുന്നത്. ഇനി ഓരോ മിസൈൽവേധ സംവിധാനവും എത്ര ചെലവുണ്ടാക്കുന്നു എന്ന് പരിശോധിക്കാം.
Find out more: