സർക്കാർ വിശ്വാസികളുടെ വികാരങ്ങൾ മാനിക്കണം: കെ സുരേന്ദ്രൻ! ബിവറേജ് ഔട്ലെറ്റുകളും ബാറുകളും തുറക്കാൻ അനുവദിക്കുമ്പോൾ ആരാധനാലയങ്ങൾക്ക് മാത്രം വിലക്കേർപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. വിശ്വാസികളുടെ വികാരങ്ങൾ സർക്കാർ മാനിക്കണം, സുരേന്ദ്രൻ പറഞ്ഞു. അതായത് ബിവറേജ് ഔട്ലെറ്റുകളും ബാറുകളും തുറക്കാൻ അനുവദിക്കുമ്പോൾ ആരാധനാലയങ്ങൾക്ക് മാത്രം വിലക്കേർപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. വിശ്വാസികളുടെ വികാരങ്ങൾ സർക്കാർ മാനിക്കണം, സുരേന്ദ്രൻ പറഞ്ഞു.  ഇനിയും അനുമതി നൽകാത്തത് വിശ്വാസികളുടെ അവകാശത്തെ ഹനിക്കലാണെന്ന് എൻഎസ്എസ് പ്രസ്താവനയിൽ പറഞ്ഞു. മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തത് എന്തുകൊണ്ടാണെന്നും എൻഎസ്എസ് ചോദിച്ചു.



   ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്ത സ‍ർക്കാരിനെതിരെ എൻഎസ്എസും മുസ്ലിം സംഘടനകളും രംഗത്തെത്തിയിരുന്നു. നിയന്ത്രണങ്ങളോടെയെങ്കിലും ആരാധനാലയങ്ങൾ തുറക്കാനുള്ള അനുമതി നൽകാത്തത് ഖേദകരമാണെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് അബ്ദുള്ളക്കോട മദനി പറഞ്ഞു.മറ്റു മേഖലകൾക്ക് ഇളവ് അനുവദിച്ചപ്പോൾ ആരാധനാലയങ്ങളെ അവഗണിച്ചുവെന്ന് ജമാഅത്തെ ഇസ്ലാമി അമീ‍ർ എംകെ അബ്ദുൾ അസീസ് കുറ്റപ്പെടുത്തി. വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് 40 പേരെ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്ക‍ർ മുസ്ലിയ‍ർ അടക്കമുള്ളവർ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു. അതേസമയം നാളെ മുതൽ ലോക്ക് ടൗണിൽ നല്ല രീതിയിലുള്ള ഇളവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.



   സംസ്ഥാനത്ത് 17 മുതൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെഎസ്ആർടിസി പരിമിതമായ സർവ്വീസുകളും ജല ഗതാഗത വകുപ്പിന്റെ ബോട്ടുകൾ 50% സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവ്വീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി, ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ ) പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്കാണ് സർവ്വീസുകൾ നടത്തുന്നത്. 



  ഓർഡിനറി ബസുകളിൽ 12 മണിക്കൂർ എന്ന നിലയിൽ യാത്രാക്കാരുടെ ആവശ്യാനുസരണമാകും സർവ്വീസ് നടത്തുക. യാത്രാക്കാർ കൂടുതലുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ നടത്തും. മാത്രമല്ല ഇതോടൊപ്പം സംസ്ഥാനജല ഗതാഗതവകുപ്പിന്റെ ബോട്ടുകൾ ഓരോ സ്റ്റേഷനുകളിലും അൻപതുശതമാനം ഷെഡ്യൂളുകൾ വീതം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

Find out more: