കണ്ടറിഞ്ഞു ജീവിച്ചാൽ നിനക്ക് കൊള്ളാം; വിഘ്നേഷ് ശിവന്, ഷാരൂഖ് ഖാൻ നൽകിയ വാർണിങ് ചർച്ചയാകുന്നു! വമ്പൻ ഹിറ്റുകൾ കൊണ്ട് മാത്രമല്ല, ആരാധകരെ സ്നേഹം കൊണ്ട് മൂടുന്ന; എനർജറ്റിക് ആയ പെരുമാറ്റം കൊണ്ടുമാണ്, ഷാരൂഖ് ഇന്ത്യൻ സിനിമയിലെ രാജാവായത്. തുടർപരാജയങ്ങളുടെ പ്രതിസന്ധിഘട്ടം തരണം ചെയ്ത ശേഷം, പത്താൻ എന്ന ചിത്രത്തിലൂടെ; ബോളിവുഡിന്റെ ചക്രവർത്തിയായി തന്നെ മടങ്ങി വരവാഘോഷിച്ച താരവുമാണ് ഷാരൂഖ്. ഇന്ത്യൻ സിനിമയുടെ കിംഗ് ഖാൻ ആണ് ഷാരൂഖ്.ദക്ഷിണേന്ത്യൻ സിനിമകളുടെ പടയോട്ടത്തിനു മുൻപിൽ പതറിപ്പോയ ബോളിവുഡും, തിരിച്ചു വരവിന്റെ പാതയിൽ നടന്നു തുടങ്ങിയ ഷാരൂഖ് ഖാനും; ഒരേ പോലെ ഉറ്റുനോക്കുന്ന ചിത്രമാണ്,ജവാൻ.
വിജയ് സേതുപതി, പ്രിയാമണി, നയൻ താര, സാനിയ മൽഹോത്ര, യോഗി ബാബു തുടങ്ങിയ വമ്പൻ താരനിരയും; സഞ്ജയ് ദത്ത്, ദീപിക പാദുക്കോൺ, ജോസഫ് വിജയ് തുടങ്ങിയവരുടെ അതിഥിവേഷങ്ങളും മൂലം വമ്പൻ പ്രതീക്ഷകളോടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. സംവിധായകൻ ആറ്റ്ലിക്ക് നന്ദി പറഞ്ഞു കൊണ്ട് ഷാരൂഖ് തുടങ്ങിവെച്ച ട്വീറ്റ്, ജവാൻ ക്രൂവിലെ ഓരോ അംഗങ്ങൾക്കുമുള്ള നന്ദികളുമായി തുടരുകയാണ്. "സർർർർ!!! Maaassssss!! നീയാണ് മനുഷ്യൻ!!!! എല്ലാത്തിനും നന്ദി.” എന്നായിരുന്നു ആറ്റ്ലിക്കായി ഷാരൂഖ് കുറിച്ച ട്വീറ്റ്. സംവിധാനം ചെയ്ത സിനിമകൾ എല്ലാം ഹിറ്റാക്കിയ റെക്കോർഡുള്ള ഒരാളാണ് ആറ്റ്ലി. അതിനാൽ തന്നെ ജവാൻ നൽകുന്ന പ്രതീക്ഷകൾ, വാനോളമാണ്.
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ലേഡി സൂപ്പർ സ്റ്റാർ നയൻ താരയ്ക്കും, ഭർത്താവ് വിഘ്നേഷ് ശിവനും നന്ദി അറിയിച്ച ട്വീറ്റിൽ ഷാരൂഖ് ഇങ്ങനെയെഴുതി "വിഘ്നേഷ് ശിവൻ, എല്ലാ സ്നേഹത്തിനും നന്ദി. നയൻതാര അതിഗംഭീരമാണ്... ഓ ആരോടാണ് ഞാനിത് പറയുന്നത്, നിങ്ങൾക്ക് ഇക്കാര്യം മുൻപേ തന്നെ അറിയാമല്ലോ ? പക്ഷേ ഹബ്ബി, ഇനി നീ സൂക്ഷിക്കുക, അവൾ ഇപ്പോൾ ചില പ്രധാന കിക്കുകളും പഞ്ചുകളും പഠിച്ചു!!”
ജവാൻ അണിയറ പ്രവർത്തകരുടെ പരസ്പരമുള്ള ട്വീറ്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിറയുമ്പോൾ; സിനിമയുടെ മറ്റൊരു പ്രൊമോഷൻ വേദി കൂടിയാവുകയാണ്, ട്വിറ്റർ.
ദക്ഷിണേന്ത്യൻ സിനിമകളുടെ പടയോട്ടത്തിനു മുൻപിൽ പതറിപ്പോയ ബോളിവുഡും, തിരിച്ചു വരവിന്റെ പാതയിൽ നടന്നു തുടങ്ങിയ ഷാരൂഖ് ഖാനും; ഒരേ പോലെ ഉറ്റുനോക്കുന്ന ചിത്രമാണ്,ജവാൻ. വിജയ് സേതുപതി, പ്രിയാമണി, നയൻ താര, സാനിയ മൽഹോത്ര, യോഗി ബാബു തുടങ്ങിയ വമ്പൻ താരനിരയും; സഞ്ജയ് ദത്ത്, ദീപിക പാദുക്കോൺ, ജോസഫ് വിജയ് തുടങ്ങിയവരുടെ അതിഥിവേഷങ്ങളും മൂലം വമ്പൻ പ്രതീക്ഷകളോടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. സംവിധായകൻ ആറ്റ്ലിക്ക് നന്ദി പറഞ്ഞു കൊണ്ട് ഷാരൂഖ് തുടങ്ങിവെച്ച ട്വീറ്റ്, ജവാൻ ക്രൂവിലെ ഓരോ അംഗങ്ങൾക്കുമുള്ള നന്ദികളുമായി തുടരുകയാണ്. "സർർർർ!!! Maaassssss!! നീയാണ് മനുഷ്യൻ!!!! എല്ലാത്തിനും നന്ദി.” എന്നായിരുന്നു ആറ്റ്ലിക്കായി ഷാരൂഖ് കുറിച്ച ട്വീറ്റ്. സംവിധാനം ചെയ്ത സിനിമകൾ എല്ലാം ഹിറ്റാക്കിയ റെക്കോർഡുള്ള ഒരാളാണ് ആറ്റ്ലി.
Find out more: