രാജിവച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണം.  ചെന്നൈയ്ക്കു പുറത്ത് 3.28 കോടി രൂപയ്ക്കു രണ്ടു ഫ്ളാറ്റുകള്‍ വാങ്ങിയിരുന്നു. ഇതില്‍ ഒന്നര കോടി രൂപ ബാങ്ക് വായ്പയായിരുന്നു. ബാക്കി തുകയുടെ സ്രോതസ് വ്യക്തമല്ലെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. നടപടിയെടുക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സിബിഐക്ക് അനുമതി നല്‍കി. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണു വിജയ  താഹില്‍ രമണി രാജിവച്ചത്.

Find out more: