സിനിമ തിരഞ്ഞെടുക്കുമ്പോൾ സൃന്ദ നോക്കുന്നത് ഒറ്റ കാര്യം മാത്രം! 22 ഫീമെയിൽ കോട്ടയത്തിലെ ജിൻസിയിൽ തുടങ്ങി സുശീലയെയും സൂസനെയും മുതൽ ഇപ്പോൾ സുമതിയെ (കുരുതി) വരെയും പ്രേക്ഷകർ ഓർത്തിരിക്കുന്നത്. സൃന്ദ ചെയ്യുന്ന കഥാപാത്രം ഒരു പക്ഷെ സിനിമയിൽ ഉടനീളം ഉണ്ടാവണം എന്നില്ല. എന്നാൽ ആ കഥാപാത്രത്തിന് സിനിമയിൽ എന്തെങ്കിലും ചെയ്യാനുണ്ടാവും. ചിലപ്പോൾ കുറച്ചധികം. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ എന്താണ് തന്റെ മാനദണ്ഡം എന്നതിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സൃന്ദ തന്നെ വെളിപ്പെടുത്തുകയുണ്ടായി. 'ഒരു തിരക്കഥയുമായി എന്നെ സമീപിക്കുമ്പോൾ ഞാൻ നോക്കുന്നത്, ഈ സിനിമയിൽ ഞാൻ എന്തിനാണ് എന്നതാണ്.
കഥയിൽ ഞാൻ അവതരിപ്പിയ്ക്കാൻ പറയുന്ന കഥാപാത്രത്തിന് എത്ര മാത്രം പ്രാധാന്യം ഉണ്ട് എന്നതാണ് എപ്പോഴും നോക്കുന്നത്. എത്ര മണിക്കൂർ നേരം, അല്ലെങ്കിൽ എത്ര ഷോട്ടുകളിൽ ഞാൻ വന്നു പോകുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. വളരെ കുറച്ച് രംഗങ്ങൾ മാത്രമേ സിനിമയിൽ എനിക്ക് ഉള്ളൂ എങ്കിലും, തിരക്കഥയും കഥയിലെ എന്റെ കഥാപാത്രവും നല്ലതായിരിക്കണം. പിന്നെ തീർച്ചയായും, ടീം എന്താണ് എങ്ങിനെയാണ് എന്നതും നോക്കും'- സൃന്ദ പറഞ്ഞു. കുരുതി എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോൾ എനിയ്ക്ക് വളരെ അധികം സന്തോഷവും ആകാംക്ഷയും തോന്നി. അത്രയേറെ നല്ലൊരു തിരക്കഥയാണ് അത്. മാത്രവുമല്ല, സിനിമയിലെ ഓരോ കഥാപാത്രത്തിനും കൃത്യമായ സ്ഥാനവും പ്രാധാന്യവും ഉണ്ട് എന്ന് സൃന്ദ പറയുന്നു. ചിത്രത്തിന്റെ നിർമാതാവ് കൂടെയായ പൃഥ്വിരാജ് ആണ് സൃന്ദയുടെ പേര് കുരുതിയിലേക്ക് നിർദ്ദേശിച്ചത്.
അതേസമയം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വം ആണ് സൃന്ദയുടെ പുതിയ ചിത്രം. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സിനിമയുടെ പകുതി ഭാഗവും ചിത്രീകരണം പൂർത്തിയാക്കിയതാണ്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിയ ചിത്രം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. എബ്രിഡ് ഷൈൻ സംവിധാനം ചെയ്‌ത് 2014 ൽ പുറത്തിറങ്ങിയ ‘1983’ ആ വർഷത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായിരുന്നു. നിവിൻ പോളിക്ക് സംസ്ഥാന അവാർഡ് നേടികൊടുത്ത ചിത്രം. നിവിൻ പോളി കഴിഞ്ഞാൽ ആ സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു താരമായിരുന്നു സ്രിന്റ. സച്ചിനെ അറിയാത്ത സുശീല എന്ന നാട്ടിൻപ്പുറത്തുകാരി പെണ്ണിനെ വളരെ രസകരമായി അഭിനയിച്ചു ഫലിപ്പിച്ചത് സ്രിന്റയാണ്.
അതിനുശേഷം നിരവധി സിനിമകളിൽ സ്രിന്റ അഭിനയിച്ചു. മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പവും മറ്റ് മലയാള സിനിമയിലെ പ്രധാന താരങ്ങൾക്കൊപ്പവും സ്രിന്റ അഭിനയിച്ചിട്ടുണ്ട്. ഒരു ചെറിയ ഇടവേളയ്‌ക്കു ശേഷം സ്രിന്റ അഭിനയിച്ച രണ്ട് സിനിമകളാണ് ഇപ്പോൾ തിയറ്ററിലേക്ക് എത്തുന്നത്. ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്‌ത ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’, അൻവർ റഷീദ് സംവിധാനം ചെയ്‌ത ‘ട്രാൻസ്’. പുതിയ സിനിമകളെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും സ്രിന്റ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിക്കുന്നു.
Find out more: