യുദ്ധം അവസാനിപ്പിക്കാൻ എനിക്ക് പുടിനോട് പറയാനാകുമോ എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ! യുക്രൈൻ വിഷയത്തിൽ കോടതിക്ക് എന്താണ് ചെയ്യാനാകുക. റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനോട് യുദ്ധം അവസാനിപ്പിക്കണമെന്ന് പറയാൻ എനിക്കാകുമോ എന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്ത് ചെയ്യുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ചിലർ ചോദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അവരെയോർത്ത് സഹതപിക്കുന്നു. യുക്രൈൻ്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ തണുത്ത് വിറയ്ക്കുകയാണ്.
അവരെ തിരിച്ചെത്തിച്ചേ മതിയാകൂ എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. അവരെ ആരാണ് രക്ഷിക്കേണ്ടതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് സർക്കാർ ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് വ്യക്തമാക്കി. വിദ്യാർഥികളുടെ അവസ്ഥയിൽ കോടതിക്ക് വിഷമമുണ്ടെന്നും ജസ്റ്റിസ് എൻ വി രമണ കൂട്ടിച്ചേർത്തു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ മടക്കിയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് പരമാർശം നടത്തിയത്.റഷ്യൻ അതിർത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്ന യുക്രൈനിലെ വിദ്യാർഥികളെ മടക്കിക്കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ലെന്നായിരുന്നു ഹർജിക്കാരൻ്റെ പ്രധാന ആരോപണം.
ഈ പ്രദേശങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം. ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാകാതെ കഴിഞ്ഞ ആറ് ദിവസമായി യുക്രൈൻ അതിർത്തിയിൽ ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുകയാണെന്നും ഹർജിക്കാരൻ പറഞ്ഞു. ഏത് സർക്കാരിനോടാണ് രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കോടതി നിർദേശം നൽകേണ്ടത്. യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. നിരവധിയാളുകൾ യുക്രൈനിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് കോടതി വ്യക്തമാക്കി. രക്ഷാദൗത്യം വേഗത്തിലാക്കാൻ നാല് കേന്ദ്രമന്ത്രിമാരെ ഈ രാജ്യങ്ങളിലേക്ക് അയക്കാൻ തിങ്കളാഴ്ച കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
മന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജ്ജു, ജന. വികെ സിംഗ് എന്നിവരാണ് യുക്രൈൻ അതിർത്തി രാജ്യങ്ങളായ റൊമേനിയ, മാൾഡോവ, സ്ലോവാക്യ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നത്. യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ വ്യോമസേനയ്ക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.ഏകദേശം 8,000 ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്‌ല ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്രൈനിലെ സൈനിക നടപടിയെ തുടർന്ന് ഫെബ്രുവരി 24 മുതൽ വ്യോമഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. പടിഞ്ഞാറൻ അയൽരാജ്യങ്ങളായ റൊമാനിയ, ഹംഗറി, പോളണ്ട് എന്നിവിടങ്ങൾ മുഖേനെയാണ് ഇന്ത്യ രക്ഷാദൗത്യം നടത്തുന്നത്.
Find out more: