അടുക്കള ചേരുവകളിലെ മായം കണ്ടെത്താൻ ചില വഴികൾ അറിഞ്ഞാലോ? പ്രത്യേകിച്ചും അടുക്കളയിലും മറ്റും കൈകാര്യം ചെയ്യുന്ന വസ്തുക്കളിൽ. ഇവ ആരോഗ്യത്തെ കേടു വരുത്തുന്നു. പല രോഗങ്ങൾക്കും കാരണമാകുന്നു. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് പലതിലും മായം ചേർക്കാറ്. ഇവയിലെ മായം തിരിച്ചറിയാൻ ചില പ്രത്യേക വഴികളുണ്ട്. എല്ലാറ്റിനും ഒരേ വഴികളല്ല.ആരോഗ്യകരമായ വസ്തുക്കൾ ഏറെയുണ്ട്. എന്നാൽ ഇവയിൽ ചേർക്കുന്ന മായമാണ് പ്രധാന പ്രശ്‌നം. പച്ചക്കറികളിലും പഴങ്ങളിലും കെമിക്കലുകൾ അടിയ്ക്കുമ്പോൾ ഖര വസ്തുക്കളിൽ മായം കലർത്തുന്നതാണ് പതിവ്. പ്രത്യേകിച്ചും അടുക്കളയിലും മറ്റും കൈകാര്യം ചെയ്യുന്ന വസ്തുക്കളിൽ. ഇവ ആരോഗ്യത്തെ കേടു വരുത്തുന്നു.മല്ലിപ്പൊടിയിൽ തവിട്, മരപ്പൊടി, ചാണകപ്പൊടി, എന്നിവ മല്ലിപ്പൊടിയിൽ കണ്ടുവരുന്നു. പൊടി വെള്ളത്തിൽ അലിയിച്ചാൽ മരപ്പൊടി, തവിട് ഇവ പൊങ്ങിക്കിടക്കും. കുരുമുളക്പൊടി വെള്ളത്തിൽ അലിയിച്ചാൽ യഥാർത്ഥ കുരുമുളക്പൊടി വെള്ളത്തിൽ അടിയും, മായവസ്തു ഉപരിതലത്തിൽ പൊങ്ങിക്കിടക്കും.


മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി, മല്ലിപ്പൊടി എന്നിവയിൽ എല്ലാം തന്നെ മായം കലർത്താറുണ്ട്. ഇവയിൽ മായം കലർത്താൻ പൊതുവേ എളുപ്പവുമാണ്. മെറ്റാനിൽ യെല്ലോ എന്ന ചായം, ഗോതമ്പ്, ചോളം എന്നിവയുടെ പൊടി ഇവയാണ് മഞ്ഞൾപ്പൊടിയിൽ കണ്ടുവരുന്ന മായം. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയിൽ കുറച്ച് വീര്യമുള്ള ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ച് നേർപ്പിക്കുക. നീലനിറം കാണുന്നുണ്ടെങ്കിൽ മായം ചേർന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം. ചുവപ്പുനിറം ഉണ്ടാകുന്നുവെങ്കിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ട്.തേനിൽ ശർക്കരപാനി ചേർക്കുന്നു. തേനിൽ ഒരു തിരിമുക്കി കത്തിക്കുക. തിരികത്തുമ്പോൾ പൊട്ടിതെറിക്കുന്നു വെങ്കിൽ മായമുണ്ടെന്നു കരുതാം. അല്ലെങ്കിൽ ഒരു തുള്ളി തേൻ ബ്ലോട്ടിംഗ് പേപ്പറിൽ ഒഴിച്ചുവെയ്ക്കുക. ബ്ലോട്ടിംഗ് പേപ്പർ വലിച്ചെടുക്കാതെ അതേപടി ഇരുന്നാൽ തേൻ ശുദ്ധമാണ് എന്ന് മനസ്സിലാക്കാം.പൊതുവേ ആരോഗ്യകരമെന്നു കരുതുന്ന ശർക്കരയിലും മായം കലർത്താറുണ്ട്. ശർക്കര വെള്ളത്തിൽ അലിയിച്ച് ഏതാനും തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിക്കുക. ഈ മിശ്രിതത്തിന്ചെറുപയർ കൂടുതൽ പച്ചനിറമാകാൻ കൃത്രിമ പച്ചനിറം ചേർക്കാറുണ്ട്.


പയർ കുറച്ച് സമയം വെള്ളത്തിൽ കുതിർത്ത് വച്ചാൽ ചായം ഇളകിവരും.കടുകിലും മായം ചേർക്കും. സാധാരണ കടുകിനേക്കാൾ വലിപ്പം കൂടിയെങ്കിൽ ഇത് ആർഗിമൺ എന്ന ചെടിയുടെ വിത്തുമാകാം. ഇതിന് കടുകിനോട് സാമ്യമുണ്ട്. അൽപ്പം കായം എടുത്ത് കത്തിച്ചുനോക്കുക. നല്ല ജ്വാലയോടെ കാണുന്നുണ്ടെങ്കിൽ മായം കലർന്നിട്ടില്ല എന്നു കരുതാവുന്നതാണ്. വെള്ളത്തിൽ അലിയിച്ചു നോക്കുമ്പോൾ പാലുപോലെ വെളുത്ത ലായനിയാണ് ലഭിക്കുന്നത് എങ്കിൽ കായത്തിൽ മായം കലർന്നിട്ടില്ല എന്ന് വിശ്വസിക്കാം.ചായപ്പൊടിയിലും മായം കലർത്താൻ എളുപ്പമാണ്. മറ്റ് പല ചെടികളുടെയും ഇലപ്പൊടികൾചേർത്ത് മാർക്കറ്റിൽ എത്തും. കൂടാതെ കശുവണ്ടിപരിപ്പിന്റെ തൊലിയും വർണ്ണഭേദം വരുത്തി കലർത്തിവിടും.



ഇത് കണ്ടുപിടിക്കുന്നതിനായി ചായപ്പൊടി സാമ്പിൾ ഒരു നനഞ്ഞ വെള്ളക്കടലാസിൽ ചിതറിയിടുക. ഏതാനും നിമിഷങ്ങപാലിൽ ചേർക്കുന്ന മായം പ്രധാനമായും വെളളമാണ്. വെള്ളം ചേർത്തിട്ടുണ്ടോ എന്നറിയാൻ ചരിഞ്ഞ പ്രതലത്തിൽ അൽപ്പം പാൽ ഒഴിക്കുക. പാട് വീഴ്ത്താതെ ഒഴുകി താണു പോയാൽ, വീണാൽ വെള്ളം ചേർത്തിട്ടുണ്ട് എന്നർത്ഥം. മായം ഏറെ കലർത്തുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിൽ പലതരം വിലകുറഞ്ഞ എണ്ണയും ചേർക്കും. വെളിച്ചെണ്ണയിൽ അൽപം പെട്രോളിയം ഈതർ ചേർത്തു തണുപ്പിക്കുക. വെള്ളനിറം ആകുന്നെങ്കിൽ മായം ചേർത്തിട്ടുണ്ട്.സാധാരണ വെളിച്ചെണ്ണ തണുപ്പിൽ കട്ടിയാകും. മായമെങ്കിൽ കട്ടിയാകില്ല. 

మరింత సమాచారం తెలుసుకోండి: